Book Name in English : Apuvinte Lokam
പഥേര്‍ പഞ്ചാലിയും അപരാജിതനും അപുവിന്റെ ലോകവുമെല്ലം ഒരേ ഉദ്യാനത്തില്‍ വളര്‍ന്ന തരുക്കളും ചെടികളുമാണ്. പ്രാതികൂല്യങ്ങളെ മറികടന്നുകൊണ്ടു പൂര്‍ണ്ണതയിലേക്കു കുതിക്കാന്‍ വെമ്പുന്ന നിലയ്ക്കാത്ത ജീവിതചോദനയുടെ കലാപരമായ ആവിഷ്ക്കാരമാണ് അപുവിന്റെ ലോകത്തില്‍ ബിഭൂതിഭൂഷണ്‍ കാഴ്ചവെച്ചിരിക്കുന്നത്. ജീവിതത്തിലെ ബദ്ധപ്പാടുകളില്‍ പെട്ട് മൂല്യങ്ങള്‍ പിന്തള്ളപ്പെടുമ്പോള്‍ മനുഷ്യത്വത്തിന്റെ മൌലികവും ഉദാത്തവുമായ ഭാവങ്ങളിലെക്കു മനസ്സുകളെ തിരിച്ചുവിടാന്‍ ഈ കൃതി നമ്മോടു പറയുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമെ നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബിഭൂതിഭൂഷന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പല സര്‍വകലാശാലകളിലും ഈ നോവലുകള്‍ പഠിപ്പിച്ചുവരുന്നു. സത്യജിത്ത് റേ നിര്‍വ്വഹിച്ച് ചലച്ചിത്രാവിഷ്ക്കാരങ്ങളിലൂടെ ബിഭൂതിഭൂഷന്റെ ഈ രചനകള്‍ വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചു.
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍Write a review on this book!. Write Your Review about അപുവിന്റെ ലോകം Other InformationThis book has been viewed by users 5310 times