Book Name in English : Avanmar Jaraputhran
അവൻ(മാർ) ജാരപുത്രൻ₹160.00 ₹144.00 10% off18 in stockAdd to Wishlist Author: MadhupalCategory: StoriesLanguage: Malayalam Publisher: MathrubhumiSpecificationsAbout the Bookമറ്റുള്ളവർ നടന്നുതീർത്ത, പരിചിതമായ വെട്ടുവഴികളിലൂടെയല്ല മധുപാൽ സഞ്ചരിക്കുന്നത്. ബാലഗംഗാധരൻ ഒരു നല്ല പേരല്ല എന്നതിൽ നിന്നും എത്രയോ വ്യത്യസ്തമാണ് കടുവകൾ അലറുമ്പോൾ കാട് വളരുന്നു എന്നത്. ഇതു രണ്ടിന്റെയും തലമല്ല പ്രണയകഥയ്ക്ക്. മധുപാലിന്റെ ഇതിവൃത്തങ്ങളിലൂടെ സഞ്ചരിച്ച് ഞാൻ മധുപാലിനെ കുഴക്കുന്ന വ്യഥകൾ കണ്ടെടുക്കുന്നു. മിക്കവാറും എല്ലാ കഥകളിലും മരണത്തെക്കുറിച്ചുള്ള അടങ്ങാത്ത ജിജ്ഞാസ അയാളെ വേട്ടയാടുന്നുണ്ട്. അത് മരണഭയമല്ല. സാധാരണ മനുഷ്യരെ ജീവിതം ഒരു ശക്തിയുള്ള മഹാപ്രവാഹമായി അടിതെറ്റിച്ചുവീഴ്ത്തി ഒഴുക്കിലൊരിലയെപ്പോലെ അവരെ വഹിച്ചുകൊണ്ടു കുതിക്കുമ്പോൾ ഇതാ ഇവിടെയൊരു മനുഷ്യൻ- അയാൾക്ക് ജീവിത ത്തിന്റെ എല്ലാ കാമനകളിലും വശ്യതയിലും മരണസ്പർശം അനുഭവമാകുന്നു. ജീവിതത്തേക്കാൾ വലിയൊരു സത്യമായി മരണം മധുപാലിനെ വേട്ടയാടുന്നു.– അഷിതഅയൽപക്കങ്ങൾ വേവുന്ന മണം, അവൾക്ക് കഥപറയാനറിയാം, ചുവപ്പ് ഒരു നീലനിറമാണ്, പ്രണയകഥ, രണ്ടറ്റം, താഴ്വരയിൽ നിന്നും മലയിലേക്ക് കയറുന്നവർ തുടങ്ങി നടപ്പുവഴികളിൽ നിന്നും മാറി സഞ്ചരിക്കുന്ന പതിനൊന്ന് കഥകൾ.Write a review on this book!. Write Your Review about അവൻ-മാർ- ജാരപുത്രൻ Other InformationThis book has been viewed by users 1603 times