Book Name in English : Akasachillakal
കാലം ചില പരിണാമങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അത് വ്യക്തിജീവിതത്തിലായാലും സമൂഹത്തിലായാലും. ഇതിന്റെ സാക്ഷ്യപ്പെടുത്തലാണ് ആകാശച്ചില്ലകൾ. ദേശാടനപ്പക്ഷികളിൽനിന്ന് ജീവിതം ഗതിമാറിയൊഴുകിയ പവിത്രയും ജിബിയയും കഠിനകാലങ്ങളെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കുന്ന അപൂർവ്വ കാഴ്ച. പരിചരണ ലോകത്തിലെ അകക്കാഴ്ചകളും, പുരുഷമേധാവിത്വ പ്രവണതകൾക്കു നേരെയുള്ള വെല്ലുവിളികളും, കൂടെപ്പിറപ്പുപോലും നൽകാത്ത സ്നേഹവും വിശ്വാസവും പകരുന്ന സൗഹൃദത്തിന്റെ മനോഹാരിതയും വെളിപ്പെടുത്തുന്ന കൃതി. ഒറ്റയ്ക്കു നിൽക്കുന്ന ജീവിതങ്ങളെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള താൻപോരിമയും ആതുരസേവനരംഗത്തെ നഴ്സുമാരുടെ വർത്തമാനകാല സാന്നിധ്യവുമാണ് ഈ നോവൽ. മനുഷ്യകുലത്തിന് എന്നും കരുണയുടെയും സേവനത്തിന്റെയും തണലാകുന്നവരുടെ കഥ.Write a review on this book!. Write Your Review about ആകാശച്ചില്ലകള്‍ Other InformationThis book has been viewed by users 192 times