Book Name in English : Aayathamayatham
ജീവിതത്തിന്റെ കര്‍മ്മപഥങ്ങള്‍ തെളിയിച്ചെടുത്ത നാളുകളിലൂടെ, ഗുരുക്കന്മാരുടെ സ്നേഹവാത്സല്യങ്ങളിലൂടെ, സൗഹൃദങ്ങളുടെ ഇടപെടലുകളിലൂടെ രൂപപ്പെട്ടതാണ് കെ.പി. നാരായണ പിഷാരോടി എന്ന മഹാപ്രതിഭ. ആ വളര്‍ച്ചയുടെ ഹൃദയാവര്‍ജ്ജകമായ ചിത്രങ്ങള്‍ ആയാതമായാതം പ്രദര്‍ശിപ്പിക്കുന്നു. ജനനവും ബാല്യവും തുടങ്ങി ഉപസംഹാരം വരെയുള്ള 29 അധ്യായങ്ങളിലൂടെ ഷാരോടി മാസ്റ്റര്‍ ഹൃദയം തുറക്കുന്നു. കലയും വിദ്യാഭ്യാസവും തത്ത്വചിന്തയും നിരൂപണവും അവലോകനവുമെല്ലാം അത്യന്തം ഹൃദ്യമായ രീതിയില്‍ ഇതില്‍ ഇടകലരുന്നു. സ്വന്തം ദൗര്‍ബ്ബല്യങ്ങള്‍ തിരിച്ചറിയാനും നിസ്സങ്കോചം അവ വെളിപ്പെടുത്താനും അദ്ദേഹം മടിക്കുന്നില്ല.reviewed by Rahul
Date Added: Wednesday 30 Nov 2016
Goodone
Rating: [4 of 5 Stars!]
Write Your Review about ആയാതമായാതം Other InformationThis book has been viewed by users 3986 times