Book Name in English : Archer
ആൽകെമിസ്റ്റിന്റെ രചയിതാവിൽനിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതികൂടി. ഒരു ജ്ഞാനിയിൽനിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ആർച്ചർ പൗലോ കൊയ്‌ലോയുടെ എഴുത്തുജീവിതത്തിലെ മറ്റൊരു അമൂല്യഗ്രന്ഥമായി മാറുന്നു. അമ്പെയ്ത്തിൽ അഗ്രഗാമിയും പ്രശസ്തനുമായിരുന്ന തെത്‌സുയയുടെ കഥയാണ് ആർച്ചർ. ഒരിക്കൽ ദൂരെദേശത്തുനിന്നും തെത്‌സു യയുടെ കഴിവുകൾ കേട്ടറിഞ്ഞെത്തുന്ന എതിരാളിയും തെത്‌സുയയും തമ്മിൽ മത്സരത്തിൽ ഏർപ്പെടുന്നു. മത്സരത്തിന് കാണിയായുണ്ടായിരുന്നത് ഒരു ബാലനായിരുന്നു. അമ്പെയ്ത്ത് മത്സരം ബാലനിൽ നിരവധി ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. അതിനു നല്കുന്ന ഉത്തരങ്ങളിലൂടെ തെത്‌സുയ വില്ലിന്റെ വഴിയെയും ജീവിതത്തിന്റെ തത്ത്വങ്ങളെയും പരിചയപ്പെടുത്തുന്നു. ജീവിതവും ആത്മാവും തമ്മിലുള്ള അഭേദ്യബന്ധത്തെ ഓർമ്മപ്പെടുത്തുന്ന കൃതികൂടിയാണിത്. തിരസ്‌കരണത്തെയോ പരാജയത്തെയോ ഭയക്കാതെ ക്ഷമയും ധൈര്യവും വളർത്തിയെടുക്കാനും വിധിയുടെ അപ്രതീക്ഷിത വാഗ്ദാനങ്ങളെ സ്വീകരിക്കാനും ഈ കൃതി നമ്മളെ പ്രാപ്തരാക്കുന്നു. വിവർത്തനം: കബനി സി.Write a review on this book!. Write Your Review about ആർച്ചർ Other InformationThis book has been viewed by users 12 times