Book Name in English : Ithihaasa Gaayakan Yesudasinte Sangeetham Jeevitham
കാലത്തിന് ഒരു തലമുറ മുന്നോട്ടു പാടാനാണ് മലയാളത്തിന്റെ പ്രിയ ഗായകൻയേശുദാസ് എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ് നാലും അഞ്ചും പതിറ്റാണ്ടുമുൻപു പാടിയ പാട്ടുകൾപോലും ഇന്നും പുതുതലമുറ പുത്തനായി ആസ്വദിക്കുന്നത്.യേശുദാസ് പാടുമ്പോൾ ക്ലിഷ്ടപദങ്ങൾപോലും മധുരതരമാകുന്നു. എല്ലാ സംഗീതാഭിരുചിളെയും ഉണർത്തുകയും എല്ലാവരിലേക്കും എത്തിച്ചേരുകയും ചെയ്ത ഒരേയൊരു ഗായകനാണദ്ദേഹം. എല്ലാ മലയാളികളുടെയും പ്രതിനിധിയും.
യേശുദാസിന്റെ സംഗീതവും ജീവിതവും ശ്രുതിയും താളവുംപോലെ ഇഴചേർന്നതാണ്. ആ ഇതിഹാസജീവിതത്തിലേക്കൊരു തിരനോട്ടം.Write a review on this book!. Write Your Review about ഇതിഹാസ ഗായകന്‍ യേശുദാസിന്റെ സംഗിതം ജീവിതം Other InformationThis book has been viewed by users 731 times