Book Name in English : Inthadhar
പ്രിതത്തിന്റെ വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ച മൂന്ന് സ്വികളുടെ ജി വിതമാണ് ’ഇന്തധാറി’ ൽ വന്നു നിറയുന്നത്. നേടുമ്പോൾ മാത്രമല്ല, നഷ്ടമാവുമ്പോഴും പ്രണയത്തിൻ്റെ മധുരിമ ഒട്ടും ചോരാതെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുമെന്ന് ഈ നോവൽ സാ ക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു കാലഘട്ടത്തിലെ അറബ് -മലയാളി ഹൃദയബന്ധങ്ങളുടെ ചരിത്രരേഖയായിക്കൂടി ഈ നോവൽ മാറുന്നു. മനുഷ്യമനസിന്റെ വിശാലസ്ഥ ലികളെക്കുറിച്ച് ഒരു പുതിയ ബോധ്യം ഇന്തധാർ നമ്മു ടെയുള്ളിൽ നിറയ്ക്കുന്നു. പ്രവാസലോകത്ത് നിന്ന് മലയാ ളത്തിനു ലഭിക്കുന്ന മറ്റൊരു സമ്മാനമാണ് ഇന്തധാർ.
ബെന്യാമിൻ
ചില ജീവിതങ്ങൾ നോക്കി കാണുമ്പോൾ തോന്നാറുണ്ട് അവർക്കു പ്രിയ ’പ്പെട്ടതെന്തോ തൊട്ടരികിലോ അല്ലെങ്കിൽ കണ്ണെത്താ ദുരത്തോ ജീവി ക്കുന്നുണ്ട് എന്ന്. വാശിയോ വെറുപ്പോ പകയോ വിദ്വേഷമോ ഒന്നും തന്നെ യില്ലാതെ ഓർമ്മകളെ മാത്രം താലോലിച്ചു ജീവിക്കുന്ന ചില പച്ചയായ മനുഷ്യർ. അതായത് മനസിൽ ഒളിപ്പിച്ചു വെച്ചതിൻ്റെ മൂല്യം മനസ്സിലാക്കാൻ കഴിവുള്ള വർ. അത്തരത്തിലുള്ള മൂന്നു സ്ത്രീകളുടെ ജീവിതത്തെ കുറിച്ച് അറിഞ്ഞപ്പോൾ തോന്നിയ കൗതുകമാണ് ഇത്തരമൊരു പുസ്തകം എഴുതാൻ എന്നെ പ്രേരിപ്പി ച്ചത്. സ്വന്തമാക്കിയാൽ മാത്രമല്ല പ്രണയം അതിൻ്റെ പൂർണതയിൽ എത്തുന്ന ത് എന്ന് കാണിച്ചു തന്നവർ. എന്തേ സ്വന്തമാക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യ ത്തിന്, സ്വന്തമാക്കിയാൽ എൻ്റെ പ്രണയം എന്നിൽ നിന്നും മരിച്ചു പോയാലോ എന്ന ഭയം ! എന്ന് ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞ ചില സ്ത്രീകളുടെ ജീവിതമാണ് ഈ കഥ .Write a review on this book!. Write Your Review about ഇന്തധാർ Other InformationThis book has been viewed by users 16 times