Book Name in English : Imam Shafeeyude Njana Yatrakal
മക്ക മദീന യമൻ ഇറാഖ് ഈജിപ്‌ത് തുടങ്ങിയ നാടുകളിലെ ജ്ഞാനഗോപുരങ്ങളായ പണ്ഡിതരെ തേടിപ്പിടിച് വിജ്ഞാനങ്ങൾ സമ്പാദിക്കുകയായിരുന്നു ഇമാം ശാഫിഈ ത്യാഗനിർഭരമായിരുന്നു ആ യാത്രകളൊക്കെയും.നൂറുകണക്കിന് ഗ്രന്ഥങ്ങളിലൂടെ ആയിരക്കണക്കിന് ശിഷ്യന്മാരിലൂടെ ലക്ഷക്കണക്കിന് അനുയായികളിലൂടെ ലോകം മുഴുക്കെ അറിവ് നിറക്കാനായിരുന്നു ആ ജീവിതദൗത്യം.വിജ്ഞാന സമ്പാദനമല്ലാതെ മറ്റൊന്നും ചിന്തിക്കാതെയായിരുന്നു ലക്ഷ്യം തേടിയുള്ള പ്രയാണം.അനാഥനായാണ് വളർന്നതെങ്കിലും ജ്ഞാനയാത്രയിലുടനീളം മാതാവിൻ്റെ കരുതലായിരുന്നു പ്രധാനം.ലോകത്തിൻറെ ആധികാരിക മുജ്തഹിദായി മാറിയ മഹാ ഗുരുവിൻറെ അന്വേഷണ വഴികളെ അടയാളപ്പെടുത്തുന്ന ഈ ഗ്രന്ഥം ജ്ഞാനസഞ്ചാരങ്ങൾ മാത്രമല്ല അനാവരണം ചെയ്യുന്നത്. ശൈശവം ,ബാല്യം ,വഫാത്ത് തുടങ്ങിയവയിലൂടെയെല്ലാം കടന്നുപോവുന്ന ലഘുജീവിത യാത്രകൂടിയാണീ പുസ്തകംWrite a review on this book!. Write Your Review about ഇമാം ശാഫിഈയുടെ ജ്ഞാന യാത്രകൾ Other InformationThis book has been viewed by users 608 times