Book Name in English : Irupatham Noottandile Indian Sasthraprathibhakal-2- Volume
പ്രതികൂലസാഹചര്യങ്ങളോട് പടവെട്ടി മുന്നേറി ശാസ്ത്രചരിത്രത്തില്‍ ഇടം നേടിയവരാണ് ഇന്ത്യയിലെ ആദ്യ ആധുനികശാസ്ത്രജ്ഞര്‍. ബ്രിട്ടീഷ് അധികാരികളുടെ മുന്‍വിധികളും വംശവിവേചനവും കൂസാതെ മൗലികഗവേഷണത്തിന് ഇറങ്ങിത്തിരിച്ച അവര്‍, ഇന്ത്യക്കാരില്‍ ആത്മാഭിമാനമുയര്‍ത്തുക മാത്രമല്ല, രാജ്യത്തിന്റെ ബൗദ്ധിക ഉന്നമനത്തില്‍ മഹത്തായ പങ്കുവഹിക്കുകയും ചെയ്തു. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ അത്തരം 30 പ്രതിഭകളുടെ ശാസ്ത്രജീവിതമാണ് ഈ പുസ്തകത്തില്‍ ചുരുള്‍നിവരുന്നത്. ഇന്ത്യക്കാരെന്ന നിലയ്ക്ക് നമുക്ക് അഭിമാനിക്കാന്‍ ആധുനികകാലത്ത് എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായും ഈ ഗ്രന്ഥത്തെ കാണാം.
സയന്‍സ് ജേണലിസ്റ്റ് ജോസഫ് ആന്റണി പത്തു വര്‍ഷംകൊണ്ട് തയ്യാറാക്കിയ ഗ്രന്ഥംWrite a review on this book!. Write Your Review about ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ശാസ്ത്രപ്രതിഭകള്‍ - 2 ഭാഗങ്ങള്‍ Other InformationThis book has been viewed by users 2 times