Book Name in English : Eassayu K P Ummerum
കഥ പറയുകയാണ് എന്നു തോന്നിക്കാത്ത ഒരു രചനാരീതിയാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെത്. എന്നാൽ, ആ പറയുന്നതിൽ അനുഭവത്തിന്റെ തെളിമ കാണാം. അത് നാദമായും ഗന്ധമായും സ്പർശമായും രുചിയായുമൊക്കെ നമ്മിലേക്കു കടന്നുവരുന്നു. മനുഷ്യജീവിതത്തിന്റെയും പ്രകൃതിയുടെയും അനവധി ഋതുക്കൾ കഥയിലൂടെ ഒഴുകിപ്പരക്കുന്നു. കഥാവായനയുടെ പല ഘട്ടങ്ങളിലും നമ്മൾ കവിതയുമായി സന്ധിക്കുന്നു. ചിലപ്പോൾ ചില അനുഭവങ്ങൾ വാക്കുകളുടെ ഭാരമില്ലാതെതന്നെ കവിതയായി വരുന്നു. മറ്റുചിലപ്പോൾ
ചില വാക്കുകളിലോ വാക്യങ്ങളിലോ പ്രണയപൂർവം നമ്മൾ തൊട്ടുനില്ക്കുന്നു. വിരഹപൂർവം ജീവിതത്തിന്റെ മഹാദുഃഖങ്ങൾക്ക് സാക്ഷിയാകുന്നു. ഇതെന്റെ ജീവിതംകൂടിയാണല്ലോ എന്നു പറഞ്ഞുപോകുന്നു…
– ഡോ. പി. ആർ ജയശീലൻ
ഈസ, കെ.പി. ഉമ്മർ, റൂട്ട് മാപ്പ്, കൈയേറ്റങ്ങൾ, കാറ്റുണ്ടാ കടലുണ്ടോ, വിക്ക്, ജവാൻ റോഡ്, പുറത്താരും അറിയേണ്ട, ഉമ്മ നട്ട മരങ്ങൾ എന്നിങ്ങനെ ഒൻപതു കഥകൾ.
ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ഏറ്റവും പുതിയ കഥാസമാഹാരംWrite a review on this book!. Write Your Review about ഈസയും കെ പി ഉമ്മറും Other InformationThis book has been viewed by users 1626 times