Book Name in English : Unmadiyude Yathra
ജാസ് സംഗീതം, ലൈംഗികത, സഞ്ചാരം, ലഹരി എന്നിവ ശീല മാക്കിയ അമേരിക്കൻ യുവതയുടെ പ്രതീകങ്ങളായ സാൽ പാര ഡൈസും ഡീൻ മൊറിയാർട്ടിയും നടത്തുന്ന യാത്രകളുടെ പശ്ചാത്തലത്തിലാണ് ’ഉന്മാദിയുടെ യാത്ര’ എന്ന കൃതി രചിക്കപ്പെ ട്ടിരിക്കുന്നത്. കെറ്വോക്കിന്റെ ആത്മകഥാപരമായ രചനയാ യതുകൊണ്ടുതന്നെ പ്രസിദ്ധീകൃതമായ നാൾമുതൽ വിവാദങ്ങളും വിമർശനങ്ങളും ഈ നോവലിനെ വിടാതെ പിന്തുടരുന്നുണ്ട്. യാതൊരു തയ്യാറെടുപ്പുമില്ലാതെ ഇറങ്ങിപ്പുറപ്പെടുന്ന ഒരു യാത്ര പോലെയാണ് ഈ പുസ്തകം. ചിലപ്പോൾ അതീവ രസകരമായ കാഴ്ചകൾ, ചിലപ്പോൾ വിചിത്രമായ തോന്നലുകൾ, മറ്റുചില പ്പോൾ അനന്തമായ കാത്തിരിപ്പ്, എല്ലാം കൂടിക്കലർന്ന ആഖ്യാനശൈലി. എല്ലാറ്റിന്റെയും അന്തർധാരയായി ബോപ് സംഗീതം പകരുന്ന ഉന്മാദവും. പുറമെ ശാന്തമെന്നു തോന്നുമെങ്കിലും, അടിയൊഴുക്കുകളുടെ പുസ്തകമാണ് ’ഓൺ ദി റോഡ്’ അഥവാ ഉന്മാദിയുടെ യാത്ര. ആദ്യ അദ്ധ്യായങ്ങൾ വായിച്ചുകഴിയുമ്പോൾത്തന്നെ ലഹരി കയറും. പിന്നീട് വായനയിൽനിന്ന് മുക്തമാകാൻ നന്നേ പണിപ്പെടേണ്ടിവരും. അമ്പതുകളിലെ അമേരിക്കൻ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ നോവൽ. അമേരിക്കൻ യുവതലമുറയെ ആഴത്തിൽ സ്വാധീനിക്കുന്നതിന് കാരണമായ ഈ കൃതി ടൈം മാഗസിന്റെ ഏറ്റവും മികച്ച 100 ഇംഗ്ലിഷ് നോവലുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട വിവർത്തനം: ഡോ. അശോക് ഡിക്രൂസ്Write a review on this book!. Write Your Review about ഉന്മാദിയുടെ യാത്ര Other InformationThis book has been viewed by users 817 times