Book Name in English : A Ayyappante Kathukal
ഒരു സിനിമാതിയേറ്ററിലെ ക്യൂവില്‍വെച്ച് ഒരു മഹാപാപി എന്നെ പോക്കറ്റടിച്ചുകളഞ്ഞു. 110 രൂപ. അത് എന്റെ കൈയില്‍നിന്നുതന്നെ വേണമായിരുന്നു!മദ്യത്തില്‍ തൊട്ടാല്‍ മരണത്തിലാണ് തൊടുന്നതെന്ന് ചികിത്സിക്കുന്നവര്‍ ഇന്നും എന്നോടു പറയുന്നു. എനിക്കു നന്മ വരട്ടെ എന്ന സ്വാര്‍ഥതയോടെ സ്വന്തം.ഓരോരുത്തര്‍ പണിയെടുത്ത് ജീവിക്കുന്നതു കാണുമ്പോള്‍ ഈ പേനത്തുമ്പു കുത്തിയൊടിക്കാന്‍ തോന്നുന്നു.വളരെയേറെ എന്റെ മരണത്തെക്കുറിച്ചെഴുതണമെന്നുണ്ട്. അല്ലെങ്കില്‍ മരണതുല്യമായ ജീവിതത്തെക്കുറിച്ച്. കഴിയുന്നില്ല.പാവങ്ങളുടെ രണ്ടാമാവര്‍ത്തി വായന. കിടപ്പ്. വല്ലപ്പോഴും ചില വരികള്‍. വൈലോപ്പിള്ളിയുടെ ശവത്തില്‍ മഞ്ഞു വീഴുന്നത് കണ്ണുകൊണ്ട് കണ്ടു.നിങ്ങളുടെ കൃഷ്ണമണിയിലെ ഒരു മുറിവാണ് ഞാന്‍. ക്ഷമിക്കുകവിശേഷങ്ങളെഴുതാന്‍ എന്നോടുള്ള വെറുപ്പ് വിസമ്മതിക്കുന്നു. അതുകൊണ്ട് നേരിട്ട്എന്റെ കൈപ്പടപോലും എന്റെ മനസ്സുപോലെ നഷ്ടപ്പെടുന്നു. – കവി അയ്യപ്പന്‍ കവി സെബാസ്റ്റ്യന് എഴുതിയ കത്തുകള്‍Write a review on this book!. Write Your Review about എ അയ്യപ്പന്റെ കത്തുകള്‍ Other InformationThis book has been viewed by users 2607 times