Book Name in English : AKGyum Shakespearum
നാല്‍പ്പതുവര്‍ഷത്തിലേറെ ഇന്ത്യയ്ക്കകത്തും പുറത്തും പത്രപ്രവര്‍ത്തകനായിരുന്ന ലേഖകന്‍, താന്‍ നടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കി അവിശ്വസനീയമെന്നു വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ രേഖപ്പെടുത്തുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ലേഖകന്‍ സൂക്ഷിക്കുന്ന സത്യസന്ധതയും പുലര്‍ത്തുന്ന നിര്‍ഭയത്വവും അസാധാരണമാണ്. – എസ്. ജയചന്ദ്രന്‍ നായര്‍ വിഷയവൈവിദ്ധ്യത്താല്‍ സമ്പന്നമായ ഈ സമാഹാരത്തില്‍ രാഷ്ട്രീയം, നയതന്ത്രം, മാദ്ധ്യമപ്രവര്‍ത്തനം, സാഹിത്യം, സിനിമ എന്നിവയ്ക്കാണ് ഊന്നല്‍. അറിവും അനുഭവവും ആലോചനയും ഒത്തുചേരുന്ന ഈ കുറിപ്പുകള്‍ സമകാലിക രാഷ്ട്രീയചരിത്രത്തിന്റെ വിവരണമെന്നപോലെ വ്യാഖ്യാനവുമായി പരിണമിക്കുന്നുണ്ട്. -എം.എന്‍. കാരശ്ശേരി
കൊതിപ്പിക്കുന്ന ഭാഷയില്‍ പി.പി. ബാലചന്ദ്രന്‍ എഴുതുമ്പോള്‍ നാവു കടിച്ചുപോവാതെ വായിക്കാനാവില്ല. എനിക്കും പത്രലേഖകനാകണം എന്ന അതിമോഹം ഈ മേഖലയില്‍ പ്രവര്‍ത്തിക്കാത്തവരിലുമുണ്ടാകും. തെളിഞ്ഞ അഭിരുചി, കവിതാവായനകൊണ്ട് സമ്പുഷ്ടമായ ഭാഷ, നമ്മള്‍ എം.പി. നാരായണപിള്ളയില്‍ അനുഭവിച്ച കൂസലില്ലായ്മ, ഓര്‍മ്മകളുടെ മഹാസംഭരണി, തികഞ്ഞ നര്‍മ്മബോധം, പറഞ്ഞതിനെക്കാള്‍ എത്രയോ അധികം പറയാന്‍ ശേഷിക്കുന്ന ഇന്‍പുട്ട്.
– കല്‍പ്പറ്റ നാരായണന്‍ Write a review on this book!. Write Your Review about എ കെ ജിയും ഷെയ്ക്‌സ്‌പിയറും Other InformationThis book has been viewed by users 618 times