Book Name in English : Ente Pen Nottangal
‘കുട്ടിക്കാലം മുതൽ മുന്നിൽ വന്നതും പോയതുമായ പെണ്ണുങ്ങൾ. അവരെന്നോട് പറഞ്ഞതും അവരെ ഞാൻ കേട്ടതുമായ കാര്യങ്ങൾ…
വളർച്ചയുടെ വിവിധ പ്രായങ്ങളിലൂടെ ഞാനവരെ കണ്ടു. കുട്ടിക്കാലത്ത് എന്നോടൊപ്പം വളർന്ന, എന്നെ വളർത്തിയ വീട്ടുവേലക്കാരുണ്ടായിരുന്നു. മാറിമാറി താമസിച്ച വീടുകൾക്കരികിൽ കൂട്ടുകാരുണ്ടായിരുന്നു. ക്ലാസ് മുറികളിൽ പൂമ്പാറ്റകളെപ്പോലെ പാറുന്ന കുറുമ്പുകളുണ്ടായിരുന്നു. സ്വന്തമായി പറയാൻ വാക്കുകളുണ്ടാകുന്നതുവരെ ഞാനവരെയൊക്കെ ദൂരെനിന്നു മാത്രം കണ്ടു. അപ്പോഴൊക്കെ ഞാനൊരു ഒളിച്ചുനോട്ടക്കാരനായിരുന്നു എന്നെനിക്കിപ്പോൾ തോന്നുന്നു. അന്നവരോടു മിണ്ടാനും അവരുടെയരികിൽ നില്ക്കാനും അവരുടെ കണ്ണിൽ നോക്കാനും എനിക്കു പതർച്ചയായിരുന്നു. അവരെങ്ങാനും എന്നെ നോക്കിയാൽ ഞാൻ ഭൂമിപിളർന്നില്ലാതാകുമായിരുന്നു…
ദൈവത്തെ പേടിയില്ലാത്ത ശാന്ത‚ കവിത എഴുതുന്ന ഉമ‚ നന്നായി കഥ പറയുന്ന കമലം‚ സ്വപ്നങ്ങളുടെ തിരശ്ശീല നീക്കിയവൾ സമീര‚ സകലതിനോടും അലിവുള്ള സുചിത‚ ദീപയെന്ന പ്രണയിനി‚ കർത്താവിന്റെ മണവാട്ടിയാവാൻ ആഗ്രഹിച്ച മാർത്ത‚ സിനിമാക്കഥകൾ പറയുന്ന ജസീന്ത…
ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ പെൺജീവിതങ്ങളെക്കുറിച്ചുള്ള കഥപോലെ തോന്നിക്കുന്ന ഓർമക്കുറിപ്പുകൾWrite a review on this book!. Write Your Review about എന്റെ പെണ്‍നോട്ടങ്ങള്‍ Other InformationThis book has been viewed by users 2872 times