Book Name in English : Ellam Enikkente Kannan
സംഘർഷഭരിതമായ വർത്തമാനകാലത്ത് ആത്മീയദർശനങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ആർഷഭാരതീയതത്ത്വങ്ങളുടെ അന്തസ്സത്തയാണ് ഇന്നും ലോകോത്തരസംഹിതകളായി കൊണ്ടാടപ്പെടുന്നത്. നാരായണീയവും ഭഗവദ് ഗീതയും ദേവിമാഹാത്മ്യവും അഷ്ടപദിയും സൗന്ദര്യലഹരിയും ഭക്തമനസ്സുകളിലേക്കെത്തിക്കുകയാണ് യൂട്യൂബിലൂടെ കഴിഞ്ഞ കുറെ കാലങ്ങളായി ഗ്രന്ഥകാരി. തൻ്റെ ജീവിതത്തിലുടനീളം അനുപൂരണം ചെയ്യുന്ന അദ്ധ്യാത്മിക ദർശനങ്ങളിലൂടെ അർത്ഥബോധനം നൽകുന്ന വലിയൊരു സാമൂഹികദൗത്യമാണ് എഴുത്തുകാരി നിർവഹിക്കുന്നത്. സാധാരണക്കാർക്ക് മനസ്സിലാകുംവിധത്തിൽ സംസ്കൃതശ്ലോകങ്ങളെ വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്ന രചയിതാവിൻ്റെ കർമ്മപദ്ധതിക്ക് തുടക്കം കുറിച്ച ശക്തിയെക്കുറിച്ചുള്ള ഓർമ്മകളാണ് ഈ കൃതി. ആത്മീയധാരയിലൂടെ സമാധാനത്തിൻ്റെയും സംതൃപ്തിയുടെയും പാതകളിലൂടെ സഞ്ചരിക്കാനുള്ള പാഥേയമാണിത്.Write a review on this book!. Write Your Review about എല്ലാം എനിക്കെന്റെ കണ്ണൻ Other InformationThis book has been viewed by users 537 times