Book Name in English : Ormavazhiyil Chilar
സ്മൃതിയും ചരിത്രവും ഒരുമിച്ചു പ്രസരിക്കുന്ന ജീവിതസഞ്ചരണമാണ് ഈ പുസ്തകം. അധികാരക്കണ്ണുകളില്‍ കരടായി നിലകൊണ്ട് ഈച്ചരവാരിയര്‍ എന്ന പിതാവ്, അറിവിന്റെ മഹാമേരുവായിരുന്ന പൂമുള്ളി ആറാംതമ്പുരാന്‍ , വിപ്ലവപ്രസ്ഥാനങ്ങളോടു കലഹിച്ച് ഹരിതപോരാളിയായി മാറിയ അബ്രഹാം ബെന്‍ഹര്‍, അധികാരക്കുഴമറിച്ചിലുകളുടെ അകംപുറമറിയുന്ന രാഷ്ട്രീയജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കര്‍, എരിയുന്ന പെരുവയറുമായി തൃശൂരിന്റെ ചുറ്റുപാതയിലൂടെ അലഞ്ഞ തീറ്ററപ്പായി, മനുഷ്യമനസ്സിന്റെ അജ്ഞാതവഴികളിലൂടെ സഞ്ചരിക്കുന്ന സൈക്കോ മുഹമ്മദ്, സ്‌നേഹത്തിന്റെ നിറം പച്ചയാണെന്നു വിശ്വസിക്കുന്ന ശോഭീന്ദ്രന്‍ മാഷ്, കത്തോലിക്ക സഭയിലെ അനാചാരങ്ങളോട് സമരസപ്പെടാനാവാതെ ഗാര്‍ഹസ്ഥ്യം സ്വീകരിച്ച ഫാദര്‍ താമരക്കാട്… സ്വന്തം ജന്മനിയോഗങ്ങളെ, കര്‍മപഥങ്ങളെ എത്രയും സാര്‍ഥകമാക്കിയ 25 വ്യക്തിത്വങ്ങളുടെ തൂലികാചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം, ഡോ. രാജന്‍ ചുങ്കത്തിന്റെ ഏകായനങ്ങളുടെ ഓര്‍മക്കൂടാണ്.Write a review on this book!. Write Your Review about ഓര്‍മ വഴിയില്‍ ചിലര്‍ Other InformationThis book has been viewed by users 1119 times