Book Name in English : Ormachavu
പുതുകഥകളും പുരാവൃത്തങ്ങളും ഇഴചേർന്ന് സഞ്ചരിക്കുന്ന ഈ കൃതിയിൽ പലപ്രകാരത്തിൽ സ്ത്രീ ജീവിതത്തിന്റെ നേർപ്പകർപ്പ് ആവുകയാണ് നാലീരങ്കാവ് എന്ന ദേശം, നോവൽ പറയുന്നതുപോലെ അവിടെ ഓരോ വീടുകളും ഓരോ കാവുകളാണ്. എല്ലായിടത്തും ഭഗവതികളുണ്ട് അല്ലെങ്കിൽ എല്ലാ വരും ഭഗവതിയുടെ പല രൂപങ്ങളാണ്. മണിയനും ഡോക്ടർ മുഖർജിയും രണ്ട് രാമന്മാരും തുടങ്ങി നിരവധി പുരുഷ കഥാപാത്രങ്ങളും അവരുടെ നൊമ്പ രങ്ങളും ഭ്രാന്തുകളും ഇതിൽ നിഴൽ വീണു കിടക്കുമ്പോഴും അൾത്താ രയും ബിയാത്തുമ്മയും ഇന്നമ്മയും കാളിയും ചേർന്നു സൃഷ്ടി ക്കുന്ന നാലീരങ്കാവ് കഥകളും ജീവിതവും സങ്കീർണ്ണതകളുമാണ് ഈ നോവലിന്റെ ബലമായി നിലകൊള്ളുന്നത്. ഇവിടെ ദേശത്തി നെയും ജീവിതങ്ങളെയും പുനർവായന നടത്തുന്നത് ഏതെങ്കിലും സാമൂഹികപരമായ ടൂളുകൾ ഉപയോഗിച്ചല്ല, അതിനപ്പുറത്ത് സൈക്കോ ളജിയുടെ ജ്ഞാനമണ്ഡലത്തിൽ നിന്നുകൊണ്ടാണ് അതാണ് ഇതര പ്രാദേശിക നോവലുകളിൽനിന്ന് ഓർമ്മച്ചാവിനെ വേറിട്ടു നിർത്തുന്ന പ്രധാന ഘടകം.Write a review on this book!. Write Your Review about ഓര്‍മ്മച്ചാവ് Other InformationThis book has been viewed by users 1539 times