Book Name in English : Kannilchorayillatha Pennungal
ആ കണ്ണുകളില്‍ കാരുണ്യത്തിന്റെ ഒരു നീരുറവ ഞാന്‍ കണ്ടു. അധികാരക്കസേരകളില്‍ ഇരിക്കുമ്പോള്‍ സ്ത്രീകള്‍ ഇടയ്ക്കിടെ കണ്ണാടി നോക്കുന്നതു കണ്ടിട്ടുണ്ട്. അത് മുഖത്തെ മെയ്ക്കപ്പ് ശരിയല്ലേ എന്നു നോക്കുന്നതായിരിക്കാം. പക്ഷേ, അതോടൊപ്പം കണ്ണില്‍ ചോരയാണോ, കാരുണ്യത്തിന്റെ ഉറവയാണോ എന്നുകൂടി നോക്കുന്നതു നന്നായിരിക്കും. ചിലപ്പോള്‍ ഒരു ജീവിതം രക്ഷപ്പെടുവാനോ നഷ്ടപ്പെടുവാനോ അതു മതി…
ജീവിതത്തിലെ കടുത്ത പ്രതിസന്ധികളില്‍
കാരണങ്ങളേതുമില്ലാതെ പകയോടെ പെരുമാറുകയും
അങ്ങേയറ്റം വിഷമഘട്ടങ്ങളിലെത്തിക്കുകയും ചെയ്ത ചില
സ്ത്രീകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ഒപ്പം, നിര്‍ണ്ണായക
സമയങ്ങളില്‍ സ്‌നേഹത്തോടെ കൂടെനിന്ന അജ്ഞാതയായ
അറബിസ്ത്രീമുതല്‍ പെറ്റമ്മവരെയുള്ള സ്ത്രീകളെക്കുറിച്ചുള്ള അനുഭവക്കുറിപ്പുകളും സാമൂഹിക-ജീവിത നിരീക്ഷണങ്ങളും.
ജോയ് മാത്യുവിന്റെ ഏറ്റവും പുതിയ പുസ്തകംWrite a review on this book!. Write Your Review about കണ്ണിൽചോരയില്ലാത്ത പെണ്ണുങ്ങൾ Other InformationThis book has been viewed by users 515 times