Book Name in English : Karimbinkala Kolacase
വള്ളിക്കോടുഗ്രാമത്തിലെ കരിമ്പിന്‍തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെടുന്ന ഒരു മൃതദേഹം. ക്രൈം സീനിലേക്കുള്ള പോലീസുനായയുടെ വരവ്. ആ ശ്വാനനാസിക, ദൂരെദൂരെ, റോഡുവക്കിലെ കുറ്റിക്കാട്ടില്‍നിന്ന് ഗന്ധംപിടിച്ചു കണ്ടെത്തുന്ന ഒരു കുട. കുറ്റവാളികള്‍ ഉപേക്ഷിച്ചുവെന്നു കരുതുന്ന ഒരു കുടയ്ക്കുള്ളില്‍ തുന്നിച്ചേര്‍ത്തിരിക്കുന്ന ഒരു എസ്റ്റേറ്റിന്റെ ചുരുക്കപ്പേര്. ദാരുണമായ ഒരു കൊലപാതകത്തിന്റെ അന്വേഷണം അവിടെ തുടങ്ങുകയായിരുന്നു- തീനാളങ്ങള്‍ക്ക് പൂര്‍ണമായും നക്കിത്തീര്‍ക്കുവാനാകാതെപോയ ഒരു കുറ്റകൃത്യത്തിന്റെ ഉറവിടം തേടിയുള്ള യാത്രയുടെ ആരംഭം. ശവപരിശോധനയും സാഹചര്യത്തെളിവുകളും കേട്ടുകേള്‍വികളും ഊഹാപോഹങ്ങളും ഒക്കെയായി താളുകള്‍ മറിയുന്ന ഈ കേസ് ഡയറിയില്‍ ഒരു ദേശത്തിന്റെ കഥകൂടി എഴുതപ്പെട്ടിരിക്കുന്നു.
Write a review on this book!. Write Your Review about കരിമ്പിന്‍കാലാ കൊലക്കേസ് Other InformationThis book has been viewed by users 163 times