Book Name in English : Kanayma
തുരുത്തിൽനിന്നു മാഞ്ഞുപോയ മനുഷ്യരെക്കുറിച്ച് അറിഞ്ഞപ്പോൾ ബാലു അമ്പരന്നുപോയി. മാഞ്ഞുരാൻ, കുഞ്ഞിപ്പാത്തു, സുപ്രൻ, ബാലുവിന്റെ അന്വേഷണത്തിനു പിന്നിൽ കെട്ടുകൾ മുറുകിക്കൊണ്ടിരുന്നു. ഈ മനുഷ്യരെല്ലാവരും എവിടേക്കാണ് മറഞ്ഞുപോയത്? ഭൂമിക്കും വെള്ളത്തിനും മാനത്തിനും കാണാത്തുരുത്തുകൾ ഉണ്ടോ? ഒരു മായാവിനിയെപ്പോലെ കാണായ്‌മയിലേക്ക് എന്നേക്കുമായി അവരെ മറച്ചുകളയുന്നത് ആരാണ്? ഒരേ ഉടലിൽ ആണായും പെണ്ണായും പകർന്നാടുന്ന സുന്ദരിയെപ്പോലും പൊതിയുന്ന അന്തിമങ്ങുഴം ജീവിതത്തിന്റെ നിഗൂഢത തന്നെയല്ലേ? തുരുത്തിൽനിന്ന് നഗരത്തി ലേക്കു സഞ്ചരിച്ച ബാലുവിന് പിന്നെയും മനുഷ്യർ മറഞ്ഞു പോകുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു. മരിച്ചവർക്കിടയിൽ തുല്യത നടപ്പാക്കാൻ ശ്രമിച്ച മരപ്പാഴ്, എഴുത്തുകാരനായ പോൾ ഡേവിഡ്, ഇവരൊക്കെ ജീവിതത്തിൻ്റെ ആഴമേറിയ പ്രതലങ്ങളി ലേക്കുള്ള വാതിലുകളായിരുന്നു. ഒടുവിൽ അനിവാര്യമായ ആ സത്യത്തിലേക്ക് ബാലു തൻ്റെ തോണി തുഴഞ്ഞു.Write a review on this book!. Write Your Review about കാണായ്‌മ Other InformationThis book has been viewed by users 38 times