Book Name in English : Kamapooja
മണിപ്രവാളകൃതികളെക്കുറിച്ച് മലയാളത്തിലുണ്ടായ ആധികാരികവും സമഗ്രവുമായ പുസ്തകം. ദേവദാസികളുടെ ജീവിതരീതിയും അവര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും സ്ത്രീപുരുഷബന്ധത്തിന്റെ മുഖ്യ സവിശേഷതകളും തുടങ്ങി, മണിപ്രവാളകാലഘട്ടത്തെക്കുറിച്ച് സമുജ്ജ്വലമായ ചിത്രം ലഭിക്കുന്ന പ്രാചീനകൃതികളുടെ മലയാള പരിഭാഷയും പഠനങ്ങളും. പതിമൂന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട വൈശികതന്ത്രം,
അച്ചീചരിതങ്ങളില്‍പ്പെട്ട ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം, മേദിനീ വെണ്ണിലാവ് എന്ന ദേവദാസി മുഖ്യകഥാപാത്രമായി വരുന്ന ചന്ദ്രോത്സവം.... തുടങ്ങി മണിപ്രവാളസാഹിത്യമേഖലയുടെ ശക്തിയും സൗന്ദര്യവും പ്രാധാന്യവും നിറഞ്ഞുനില്ക്കുന്ന എല്ലാ കൃതികളും ഈ പുസ്തകത്തില്‍ കടന്നുവരുന്നു.
ഒപ്പം നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ കേരളവും.Write a review on this book!. Write Your Review about കാമപൂജ Other InformationThis book has been viewed by users 2000 times