Book Name in English : Kamarooni
എഴുത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങൾകൊണ്ട് അമ്മാനമാടുന്ന പത്തു കഥകൾ. മനുഷ്യമനസ്സിലെ മരണക്കിണറുകൾ അനാവരണം ചെയ്യുന്ന വ്യത്യസ്തമായ കഥാപരിസരങ്ങൾ. അതിൽ തീവ്രമായ ദുഃഖമുണ്ട്. പകയുണ്ട്. നിസ്സഹായതയുണ്ട്. സ്നേഹത്തിന്റെ മുറിവുകളുണ്ട്. അവിചാരിതമായ വളവും തിരിവും താണ്ടി വായിച്ചുപോകവേ നിങ്ങൾ ഒരുവേള ഭ്രാന്തിലേക്ക് വഴുതിവീണേക്കാം. മരണക്കിണറിന്റെ ആഴങ്ങളിൽനിന്നുള്ള മുഴക്കങ്ങൾ കേട്ടേക്കാം. ’ഒരു കാട്ടിൽ രണ്ടു സിംഹം വേണോ’ എന്ന് എതിരാളിയുടെ നേരേ പകയുടെ കത്തിയുയർത്തിയേക്കാം. നോക്കു. പണ്ടാച്ചിറ കലക്കി മീൻപിടിക്കുംപോലെ നിങ്ങളുടെ മനസ്സ് കലുഷിതമായേക്കാം. ഗൂഗിൾ മേരിയുടെ ചതിക്കുഴികളിൽ പകച്ചുപോയേക്കാം. ഒരു ഗെയിം ഡെവലപ്പറുടെ ചാതുര്യം ഈ കഥകളിലുണ്ട്. ആകപ്പാടെയുള്ള ഒരു ജീവിതത്തെ ആയിരം കഥകളാക്കി ചുരുട്ടി എറിയുന്ന ആഖ്യാനമാന്ത്രികത. ഈ കഥകൾ നിങ്ങളെ വിട്ടുപോകില്ല; നിശ്ചയം. - ഷീല ടോമിWrite a review on this book!. Write Your Review about കാമറൂണി Other InformationThis book has been viewed by users 649 times