Book Name in English : Koomankolli
പുതുമഴ അവരെ വാരിപ്പുണർന്നു. വേനൽ മഴ വഴിമാറിപ്പോയില്ലല്ലോ എന്നോർത്ത് അവർ നന്ദിയോടെ ആകാശത്തു മിഴിയോടിച്ചു. ആനന്ദത്തിലാറാടുന്ന മഴക്കിളികൾ. അവ വിദൂര സ്വപ്‌നങ്ങൾ പോലെ ഇരുണ്ട ആകാശത്തിൽ കറങ്ങിക്കൊണ്ടിരുന്നു.ആർപ്പുവിളി കേട്ട് അന്തരീക്ഷം വീർപ്പുമുട്ടി നിൽക്കുന്നു. ബന്ദിമാത്രം കുടിലിന്റെ ഉമ്മറത്ത് അനങ്ങാതിരുന്നു. അലക്കിയുടുത്ത തന്റെ ചേല നനയാൻ അവൾ ആഗ്രഹിച്ചില്ല. ചീകിയൊതുക്കി മെടഞ്ഞുകെട്ടിയ മുടിക്കെട്ട് മഴയേറ്റ് അലങ്കോലപ്പെടാൻ അവൾ കൊതിച്ചില്ല. കണ്ണെഴുതി പൊട്ടുതൊട്ട് പതിവുപോലെ അവൾ കാത്തിരിക്കുകയാണ്. മഴയുടെ ഘോഷയാത്ര ഒന്നവസാനിക്കുന്നതുവരെ കാത്തിരിക്കുകതന്നെ.Write a review on this book!. Write Your Review about കൂമന്‍ കൊല്ലി Other InformationThis book has been viewed by users 1702 times