Book Name in English : Kolodam
ദ്വീപുഭാഷയിലെ പ്രാദേശികഭേദങ്ങൾ സൂക്ഷ്മമായി അടയാളപ്പെടുത്തിയ നോവലാണിത്. അതിനാൽ ഇതിനെ ലക്ഷദ്വീപിന്റെ ഭാഷാഭേദഭൂപടം എന്നു വിളിക്കാം. ഇസ്മത്ത് ഹുസൈൻ മലയാള നോവൽ സാഹിത്യചരിത്രത്തിൽ ഇടംപിടിക്കുന്നത് ഭാഷയുടെ ഒരു ദ്വീപു തീർത്തുകൊണ്ടാണ്. ദ്വീപുജീവിതം എത്രത്തോളം അതിന്റെ ഭൂമിശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നുവോ, അത്രത്തോളം തന്നെ ഈ നോവൽ ദ്വീപുഭാഷയെയും ആശ്രയിക്കുന്നു.
– പി.എം. ഗിരീഷ്
ലക്ഷദ്വീപിൽത്തന്നെയുള്ള ഒരാൾ എഴുതുന്ന ആദ്യത്തെ മലയാള നോവലാണ് കോലോടം. അങ്ങനെയൊരു ചരിത്രപ്രാധാന്യംകൂടി ഈ നോവലിനുണ്ട്. കെ.ജെ. ബേബിയുടെ മാവേലിമന്റം പോലുള്ള “എത്‌നിക്’ സ്വഭാവമുള്ള നോവലുകൾ മലയാളത്തിലുണ്ടെങ്കിലും പൂർണമായും ദ്വീപുമനസ്സുള്ള ഒരു നോവൽ ഇതാദ്യംതന്നെ. നൂറിൽപ്പരം കഥാപാത്രങ്ങളിലൂടെയും അനേകം സന്ദർഭങ്ങളിലൂടെയും ഈ നോവൽ വായനക്കാരുടെ മനസ്സിലേക്കു പടരുന്നു.
ശിഹാബുദ്ദീൻ പൊയ്ത്ത്തുംകടവ്
ഐതിഹ്യങ്ങളുടെയും ഭാഷാഭേദങ്ങളുടെയും വ്യത്യസ്തമായ അനുഭവലോകം നല്കുന്ന നോവൽWrite a review on this book!. Write Your Review about കോലോടം Other InformationThis book has been viewed by users 994 times