Book Name in English : Ganithasastram Quiz
1950 ജനുവരി 17-ന് കണ്ണൂര്‍ ജില്ലയിലെ എടയന്നൂരിനടുത്ത് ജനിച്ചു. കൂടാളി ഹൈസ്കൂളില്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ ജോലിയില്‍ നിന്ന് വളണ്ടറി റിട്ടയര്‍മന്റ് വാങ്ങി ഗ്രന്ഥരചനയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് ഓറിയന്റേഷന്‍ കോഴ്സ് (CCRT) റിസോഴ്സ് പേഴ്സണ്‍, ട്രെയിനിംഗ് കോഴ്സ് (NCERT) എന്നിവയടക്കം നിരവധി കോഴ്സുകളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്. കേരള വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ ഗണിതശാസ്ത്ര പഠനോപകരണ നിര്‍മ്മാണ മത്സരത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടിയും NCERT ക്ക് വേണ്ടിയും ഗ്രന്ഥരചനയില്‍ സഹകരിച്ചിട്ടുണ്ട്. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവും, തളിര് പത്രാധിപ സമിതി അംഗവും, തളിര് പത്രാധിപ സമിതി അംഗവുമായിരുന്നു. ബാലസാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ്, ഭീമ പ്രത്യേക പുരസ്ക്കാരം, ഹൈസ്കൂള്‍ അദ്ധ്യാപര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക സാഹിത്യ അവാര്‍ഡ്( സംഖ്യകളുടെ കഥ) കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പ്യൂജ്യത്തിന്റെ കഥ) ആശ്രയ ബാലസാഹിത്യ അവാര്‍ഡ് (അത്ഭുത സംഖ്യകള്‍) അദ്ധ്യാപക കലാ സാഹിത്യ സമിതി അവാര്‍ഡ് (സംഖ്യകളുടെ ജാലവിദ്യകള്‍) സമന്വയ ബാലസാഹിത്യ അവാര്‍ഡ്, മികച്ച ശാസ്ത്രഗ്രന്ഥത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് എന്നിവ നേടിട്ടുണ്ട്. നൂറിലേറെ കൃതികള്‍. Write a review on this book!. Write Your Review about ഗണിതശാസ്ത്രം ക്വിസ് Other InformationThis book has been viewed by users 2103 times