Book Name in English : Gothrajeevitham Mayunna Vamsheeyamudrakal
ആദിവാസികളോടുള്ള സമീപനത്തിൽ കാതലായ മാറ്റം ആവശ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ അതിനനുകൂലമായ ആശയങ്ങളുൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന ഒരു പുസ്തകം. ആദിവാസി സമൂഹ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന പ്രബന്ധങ്ങൾ ഈ പുസ്തകത്തിലുണ്ട്. അതുകൊണ്ടുതന്നെയാണ് ഗോത്രജീവിതം എന്ന് ശീർഷകത്തിലെ പ്രധാന ഭാഗമായി ഉപയോഗിച്ചിട്ടുള്ളത്. ആദിവാസി സമൂഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ഏതു രീതിയിൽ സമീപിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ശീർഷകത്തിന്റെ രണ്ടാം ഭാഗം. ഔദ്യോഗികമായ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ ആദിവാസി മേഖലകളിലും സഞ്ചരിക്കാനും അവരുമായി നേരിട്ട് സംവദിക്കാനും ഇടയായിട്ടുള്ളതിനാൽ ഈ പുസ്തകത്തിൽ പരാമൃഷ്ടമായിട്ടുള്ള വസ്തുതകളൊക്കെത്തന്നെ നേർക്കാഴ്ചയുടെ പകർപ്പുകളാണ്. ആദിവാസികളോടുള്ള സമീപനത്തിൽ കാതലായ മാറ്റം ആവശ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ആശയങ്ങളുൽപ്പാദിപ്പിക്കാൻ അതിനനുകൂലമായ സഹായിക്കുന്ന ഒരു പുസ്തകം.Write a review on this book!. Write Your Review about ഗോത്രജീവിതം മായുന്ന വംശീയമുദ്രകള്‍ Other InformationThis book has been viewed by users 1241 times