Book Name in English : Charitram Velichathilekku
ഗ്രന്ഥകാരിയുടെ മാതുലനും മാതാമഹിയുമാണ് ഈ കൃതിയിലെ കേന്ദ്രകഥാപാത്രങ്ങൾ-
രാമവർമ്മ മഹാരാജാവും മാതാവ് സേതുപാർവതിഭായി മഹാറാണിയും. ലക്ഷോപലക്ഷം ജനങ്ങൾ അവർക്കു സ്വന്തം; ലക്ഷോപലക്ഷം ജനങ്ങൾക്ക് അവർ സ്വന്തം.
മൗനത്തിൻ്റെ കോട്ടമതിൽക്കെട്ടുകൾ ഭേദിച്ച്, നിഗൂഢതയുടെ ഇരുൾമൂടിയ തടവറയിൽനിന്ന് വിലങ്ങുകളില്ലാതെ ചരിത്രം വെളിച്ചത്തിലേക്കു കടന്നുവരികയാണ്.
ഉദ്വേഗഭരിതം, സ്ഫോടനാത്മകം, വിജ്ഞാനപ്രദം- രാജകീയവർണങ്ങൾ കൊണ്ടൊരുക്കിയ ആഖ്യാനത്തിലൂടെ ഒരു തലമുറയുടെ പുരാവൃത്തം ചുരുളഴിയുകയാണ്. അക്ഷരരൂപമാർന്ന ഈ ഉദ്യമം ചരിത്രത്തെ വെളിച്ചത്തിലേക്കു നയിക്കുന്ന സ്മൃതിരേഖയായി മാറട്ടെ.Write a review on this book!. Write Your Review about ചരിത്രം വെളിച്ചത്തിലേക്ക് - ശ്രീചിത്രഗാഥ Other InformationThis book has been viewed by users 238 times