Book Name in English : Chila Chanthi Chinthakal
ഹാസ്യത്തിന്റെ പുത്തന്‍ സങ്കേതങ്ങള്‍ ചുരുള്‍ നിവര്‍ത്തുകയാണ് ഓരോ കുറിപ്പിലും. കൗതുകമുണര്‍ത്തുന്ന സംഭവങ്ങള്‍ വിരോധാഭാസന്റെ തൂലികയില്‍ കൂടി പകര്‍ത്തിയപ്പോള്‍ ചിരിക്കാനും ചിന്തിക്കാനും ഇട നല്‍കുന്ന നവ അനുഭവങ്ങളായി മാറുകയാണ് ഈ പുസ്തകം.
പന്ന്യന്‍ രവീന്ദ്രന്‍
പ്രവാസജീവിതത്തിനിടയിലും വികടതകളുടെ ഗവേഷണം വിരോധാഭാസന്‍ തന്റെ നിയോഗമായി കാണുന്നു. കണ്ണില്‍ കാണുന്ന സാമൂഹ്യ വൈകല്യങ്ങള്‍ക്കെതിരെ ശരമെയ്യാന്‍ കഴിയുന്ന ചിന്താപരമായ ഫലിതാവബോധത്തിന്റെ ഉദാത്തമായ തെളിവാണ് ഈ പുസ്തകത്തിലെ എല്ലാ ലേഖനങ്ങളും.
പി.സി. സനല്‍കുമാര്‍ ഐ.എ.എസ്
രതിനിര്‍ഭരമായ ഒരുതരം വോയറിസ്റ്റിക് പ്‌ളഷര്‍ വെച്ച് നീട്ടുന്ന രചനകള്‍ സമൃദ്ധമായ ഇ-ലോകത്ത് സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ കാപട്യ-വൈരുദ്ധ്യങ്ങളുടെ ചന്തികള്‍ക്ക് മേല്‍ നിരന്തരം പതിക്കുന്ന പച്ച ഈര്‍ക്കില്‍ ഭേദ്യങ്ങളാണ് വിരോധാസന്റെ മിക്ക രചനകളും എന്ന് കാണാന്‍ സാധിക്കും. ചിന്തകള്‍ തേടുന്നത് പലപ്പോഴും പുതിയകാലത്തെ പിന്നാമ്പുറ വിശേഷങ്ങളാകുമ്പോള്‍ അവ വികലമായ കാഴ്ചപ്പാടുകളുടെ കൃത്രിമമായ പൂമുഖ ഭംഗിയെ നിരന്തരം നിരാകരിച്ചു കൊണ്ടേയിരിക്കുന്നു.
നാസുWrite a review on this book!. Write Your Review about ചില ചന്തി ചിന്തകള്‍ Other InformationThis book has been viewed by users 3103 times