Book Name in English : Jathi Vyavasthayum Malayala Cinemayum
പ്രാദേശിക ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ജീവിത വൈവിധ്യങ്ങളുടെയും പാരസ്പര്യങ്ങളുടെയും സങ്കീര്‍ണ്ണമായ സ്മരണകളാണ് മലയാള സിനിമാക്കാഴ്ചയുടെ ചരിത്രം . വളര്‍ച്ചയുടെ ഓരോഘട്ടത്തിലും ജനത എന്ന വൈവിധ്യത്തെ അരിച്ചെടുക്കുന്ന ആഖ്യാന വ്യവഹാരങ്ങള്‍ ചില സര്‍വ്വസമ്മത മാതൃകകളെ സൃഷ്ടിച്ചുറപ്പിക്കുന്നു .പലപ്പോഴുമത് ജാതിവ്യവസ്ഥയുടെ സര്‍വ്വസമ്മത മാതൃകകളായിരുന്നു . ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും പുനരുല്പ്പാദിപ്പിക്കപ്പെടുന്ന ഈ പ്രാധിനിത്യവ്യവസ്ഥ വരേണ്യജാതിനിലയെ വളരെ ഉച്ചത്തില്‍തന്നെ സ്ഥാപിക്കുന്നു . മലയാളസിനിമയുടെ ഭൂതവര്‍ത്തമാനങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന ജാതിയുടെ പ്രത്യയശാസ്ത്രത്തെ രാഷ്ട്രീയവായനക്ക് വിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം . Write a review on this book!. Write Your Review about ജാതിവ്യവസ്ഥയും മലയാള സിനിമയും Other InformationThis book has been viewed by users 3210 times