Book Name in English : Jhansi Rani Swathanthrya Porattathile Dheera Vanitha
ഇന്ത്യൻ സ്ത്രീകളുടെ അടിമത്തമനോഭാവത്തിനു മേൽ പതിച്ച പ്രഹരമായിരുന്നു റാണി ലക്ഷ്മിബായ്. ലോകമൊട്ടാകെ അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തോടു വിധേയപ്പെടാൻ ഭാരതത്തിലെ ഭരണാധികാരികൾ വഴങ്ങിയപ്പോൾ റാണി ലക്ഷ്മീബായ് അതിനൊരുങ്ങിയില്ല. ഝാൻസിയെന്ന ചെറുനാട്ടുരാജ്യത്തിന്റെ ആ റാണി, വിധവയെന്ന പരിമിതികളിൽ പിന്നാക്കം പോകുവാനോ അതിന്റെ സൗജന്യങ്ങൾ പറ്റാനോ തയ്യാറായതുമില്ല. പകരം, “ എന്റെ ഝാൻസി ഞാൻ വിട്ടുകൊടുക്കില്ല“ എന്നാക്രോശിച്ചുകൊണ്ട് അടർക്കളത്തിലേക്കിറങ്ങുകയാണ് ചെയ്തത്. യുദ്ധഭൂമിയിലെ ആ മനോധൈര്യത്തിനു മുന്നിൽ ബ്രിട്ടീഷുകാർ പോലും പലപ്പോഴും പതറിപ്പോയി. റാണിയുടെ രക്തസാക്ഷിത്വം പാഴായിപ്പോയില്ലെന്ന് ഇന്ത്യാചരിത്രത്തിലെ ഏടുകൾ നമ്മോടു പറയുന്നു.
Write a review on this book!. Write Your Review about ഝാൻസി റാണി - സ്വാതന്ത്ര്യപ്പോരാട്ടത്തിലെ ധീരവനിത Other InformationThis book has been viewed by users 3151 times