Book Name in English : Tanya Savichevayude Katha
രണ്ടാം ലോകമഹായുദ്ധത്തിൽ എണ്ണൂറ്റി എഴുപത്തിരണ്ട് ദിവസമാണ് ലെനിൻഗ്രാഡിനെ ജർമ്മനി അടച്ചുപൂട്ടിയത്. ആഹാരവും മരുന്നും പൊതുഗതാഗതവും വൈദ്യുതിയും ഇല്ലാതെ മുപ്പതുലക്ഷത്തോളം ആളുകൾ ദുരിതത്തിലായി. പട്ടിണിയിലും ബോംബാക്രമണത്തിലുമായി കുട്ടികളുൾപ്പെടെ പത്തരലക്ഷത്തോളം പേർ മരിച്ചു. മരണപ്പെട്ടവരിലൊരു കുട്ടിയായിരുന്നു പതിനൊന്നു വയസ്സുള്ള താന്യ സാവിച്ചെവ. ആൻഫ്രാങ്കിനു സമകാലികമായി ജീവിച്ച അവളുടെ ഏതാനും പേജുകൾമാത്രമുള്ള ഡയറിയിലൂടെയാണ് ലെനിൻഗ്രാഡിലെ മനുഷ്യാവസ്ഥയുടെ ദുരന്തചിത്രം ലോകം അറിഞ്ഞത്. 1942 മെയ് 13-ന് അവസാനത്തെ മൂന്നു പേജിൽ താന്യ എഴുതി: ’സാവിച്ചെവമാർ മരിച്ചു. എല്ലാവരും മരിച്ചു. താന്യമാത്രം ബാക്കി.’ ലോകം വേദനയോടെ വായിച്ച ആ ഡയറിയെക്കുറിച്ചും അവളുടെ ഹ്രസ്വജീവിതത്തെക്കുറിച്ചുമുള്ള പുസ്തകം.Write a review on this book!. Write Your Review about താന്യ സാവിച്ചെവയുടെ കഥ Other InformationThis book has been viewed by users 283 times