Book Name in English : Therenjedutha Prabhandhangal
താൻ എത്ര ചെറിയ ന്യൂനപക്ഷമായാലും തനിക്ക് സത്യസന്ധമായി തോന്നുന്ന അഭിമതം ആവിഷ്‌കരിക്കുകയാണ് സഹൃദയോത്തമനായ വിമർശകൻ്റെ കടമ. ന്യൂനപക്ഷമാകയാൽ തനിക്ക് ഒരു സംരക്ഷണം വേണമെന്ന് മാരാർ ആവശ്യപ്പെട്ടില്ല. തങ്ങൾക്കു സംരക്ഷണം വേണമെന്ന് അദ്ദേഹത്തിന്റെ എതിരാളികളായ ഭൂരിപക്ഷമാണ് ആക്രോശിച്ചത്. അതിനുവേണ്ടിയാണ് അവർ നിഷ്പക്ഷവാദത്തെ എഴുന്നള്ളിച്ചുകൊണ്ടുവന്നത്. “അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ’ എന്നു പാടിയതുപോലെ അദ്ദേഹത്തിന്റെ നിശിതശരങ്ങൾ ഏൽക്കാത്ത എണ്ണപ്പെട്ട ഒരു സാഹിത്യകാരനും മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് പറയാം.
Write a review on this book!. Write Your Review about തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ Other InformationThis book has been viewed by users 14 times