Book Name in English : Thonnal Daivam
കവിത ബഹുരൂപിയാണ്. ഒരു കള്ളിയിലും കൊള്ളാതെ, കവിഞ്ഞു സഞ്ചരിക്കുന്നവ. പറഞ്ഞതിലുമപ്പുറത്തേക്ക് സഞ്ചരിക്കുന്നുവെന്നതാണ് കവിതയുടെ ഒരു സവിശേഷത, പറഞ്ഞു പഴകിയ വാക്കുകൾ കവിതയിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നു. കവിതയിൽ മുങ്ങിനിവർന്ന് അവയ്ക്ക് നവോന്മേഷം കൈവരുന്നു. പറഞ്ഞ വാക്കുകളുടെ പറയാത്ത ചേരുവയാകുന്നു കവിത. വൈദികനും സാമൂഹിക പ്രവർത്തകനും കലാലയാധ്യാപകനും ഗാനരചയിതാവുമൊക്കെയായ ഫാ.ഡോ.മാത്യൂസ് വാഴക്കുന്നത്തിൻ്റെ കവിതകളിലെ ഓരോ വാക്കിനും ഈ നവനവോന്മേഷശാലിത്വമുണ്ട്.Write a review on this book!. Write Your Review about തോന്നൽദൈവം Other InformationThis book has been viewed by users 20 times