Book Name in English : Dasthayevski Jeevitham Darshanam Kathukal
തുടര്‍ച്ച നഷ്ടപ്പെടാതെ മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഓരോ മനുഷ്യനെയും കുറ്റബോധത്തില്‍നിന്നും മോചിപ്പിക്കുകയും ലോകമനസ്സാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളില്‍
വച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവ്സ്ക്കിയുടെ ജീവിതം.സംഘര്‍ഷങ്ങളും പ്രതീക്ഷകളും സ്നേഹവും നിറഞ്ഞ അത്യപൂര്‍വമായ കത്തുകള്‍. വെളിച്ചം നല്‍കുന്ന ദര്‍ശനങ്ങള്‍.
ആഗ്രഹങ്ങളില്ലാതെ ജീവിക്കുക എന്നത് ദു:ഖകരമാണ്. മുമ്പോട്ട് നോക്കുമ്പോള്‍ ഭാവിയെക്കുറിച്ചോര്‍ത്ത് ഞാന്‍ ഭയം കൊണ്ട് കിടുങ്ങിവിറക്കുകയാണ്. ഒരിക്കലും സൂര്യപ്രകാശം തുളച്ചിറങ്ങാത്ത ഒരു ധ്രുവപ്രദേശത്താണ് ഞാന്‍ ജീവിക്കുന്നത് എന്ന് തോന്നുന്നു. കുറെക്കാലമായി പ്രചോദനത്തിന്‍റെ ഒരു ചെറുകണികപോലും എന്നില്‍ പൊട്ടിവിരിഞ്ഞിട്ടില്ല. 'ചില്ലോണി'ലെ തടവുകാരന് സ്വന്തം സഹോദരന്‍റെ മരണശേഷം തോന്നുന്ന വികാരമാണ് എനിക്കിപ്പോള്‍ തോന്നുന്നത്.
ദസ്തയേവ്സ്ക്കി
പരിഭാഷ: പി ജയലക്ഷ്മിWrite a review on this book!. Write Your Review about ദസ്തയേവ്സ്ക്കി ജീവിതം ദര്‍ശനം കത്തുകള്‍ Other InformationThis book has been viewed by users 3133 times