Book Name in English : Desadanappakshikal
ദേശാടനപ്പക്ഷികൾ
ജോയ്‌സി
പകര്‍ന്നാട്ടങ്ങള്‍ പലതുള്ളൊരു പെണ്‍കാലത്തിലേക്കാണ് ദേശാടനപ്പക്ഷികള്‍ പറന്നടുക്കുന്നത്. അടിച്ചമര്‍ത്തലുകളും കപടവേഷങ്ങളും തിരിച്ചറിഞ്ഞ് തന്നിടം തേടുന്ന പെണ്‍പക്ഷിക്ക് കൂടൊരുക്കുന്ന ചിലര്‍, അവളെ വ്യവസ്ഥാപിത ചട്ടക്കൂടുകളുടെ കാണാച്ചരടില്‍ ബന്ധിച്ച് നിശ്ശബ്ദയാക്കുന്ന മറ്റു ചിലര്‍. സാമ്പത്തിക മേല്‍ക്കോയ്മയുടെ അധികാരസൂക്തങ്ങള്‍ക്കു മുന്‍പില്‍ പ്രണയം ചിറകറ്റു വീഴുമ്പോള്‍ അക്ഷരങ്ങളുടെ കൈ പിടിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ജിബിയയും ചുറ്റുപാടിന്റെ കാലഹരണപ്പെട്ട മിഥ്യാബോധങ്ങളില്‍പെട്ട് ജീവിതം താലിച്ചരടില്‍ കുടുങ്ങിയ പവിത്രയും. സൗഹൃദത്തിന്റെ രൂപത്തില്‍ പവിത്രയിലേക്ക് തിരിച്ചെത്തുന്ന നല്ല നാളുകള്‍ സമൂഹത്തിന് നല്‍കുന്ന ശുഭാപ്തിവിശ്വാസം സ്‌ത്രൈണജീവിതങ്ങള്‍ക്കുള്ള വെളിപാടായി മാറുന്നു. മനുഷ്യവംശത്തിന്റെ കാവല്‍മാലാഖമാരായി അറിയപ്പെടുന്ന നേഴ്‌സുമാര്‍ക്ക് ആതുരസേവനമേഖലയില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലേക്കും ഈ കഥ സഞ്ചരിക്കുന്നു.Write a review on this book!. Write Your Review about ദേശാടനപ്പക്ഷികൾ Other InformationThis book has been viewed by users 283 times