Book Name in English : Dhyanam
ധ്യാനത്തെയും അത് ജീവിതത്തിലുളവാക്കുന്ന ഗുണപരമായ മാറ്റങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രശസ്ത ആത്മീയ ഗുരുവായ ശ്രീ എം നൽകുന്ന ഉത്തരങ്ങളാണ് ഈ പുസ്തകം. വെല്ലുവിളി നിറഞ്ഞതും തിരക്കേറിയതുമായ ഇന്നത്തെ ലോകത്ത് മനസ്സിനെ ശാന്തമാക്കാനും തന്നിലേക്കുതന്നെ ശ്രദ്ധകേന്ദ്രീകരിക്കാനും ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്ന എന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ എന്ന് ചിന്തിക്കുന്നവരാണ് ഏറെയും. സങ്കീർണമായ ധ്യാനമുറകളെ അനുഭവജ്ഞാനത്തിലൂടെയും വിവിധ ധ്യാനപദ്ധതികളിലും പ്രാചീനഗ്രന്ഥങ്ങളിലും നിന്നു ലഭിച്ച അറിവിലുടെയും ലളിതമാക്കി, പ്രായഭേദമെന്യേ ഏതൊരാൾക്കും അനുശീലിക്കാവുന്ന അനായാസ ധ്യാനരീതികളായി അവതരിപ്പിക്കുന്നു.
അനന്തമായ ആനന്ദവും ആന്തരികശേഷിയും ധ്യാനത്തിലൂടെ അറിയാൻ സഹായിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about ധ്യാനം Other InformationThis book has been viewed by users 2521 times