Book Name in English : Nammude Adharasilakal Aahaaram
പുന്നെല്ലിന്റെ സുഗന്ധം പരത്തുന്ന ആവിപറക്കുന്ന കുത്തരിച്ചോറില്‍ സാമ്പാര്‍ ഒഴിക്കുമ്പോഴുള്ള സൗരഭ്യം... സ്വാദിന്റെ കാണാപ്പുറങ്ങള്‍ തുറക്കുന്ന ബിരിയാണ്... രുചിയൂടെ സ്വപ്‌നതീരങ്ങളിലേക്ക് നമ്മെ തുഴെഞ്ഞെത്തിക്കുന്ന പാലപ്പവും മുട്ടക്കറിയും... അങ്ങനെയങ്ങനെ സ്വാദിന്റെ രസക്കൂട്ടുകളുടെ വൈവിദ്ധ്യങ്ങള്‍ അനന്തമാണ്. ഓരോ ദേശത്തെയും ആഹാരരീതികള്‍ അവിടുത്തെ സംസ്‌കാരം, കാലാവസ്ഥ തുടങ്ങിയവയുമായി അഭേദ്യമായി ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നു. ആറുനാട്ടില്‍ നൂറുഭാഷ എന്ന പ്രയോഗം ആഹാരശീലങ്ങളെ സംബന്ധിച്ചും നൂറുശതമാനം ഭൂഷണമാണെന്ന് കാണാം. ലോകമാകമാനമുള്ള ആഹാരത്തിന്റെ ചരിത്രം, നാള്‍വഴികള്‍, പുതിയ വികാസങ്ങള്‍, പാചകശൈലികള്‍, ചേരുവകള്‍, വിഭവങ്ങള്‍ തുടങ്ങിയ വസ്തുതകളുടെ നഖചിത്രമാണീ ഗ്രന്ഥം. നമ്മുടെ ആധാരശിലകള്‍ എന്ന പത്ത് പുസ്തകങ്ങളുടെ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണിത്. ഓരോ താളിലും വൈവിദ്ധ്യമാര്‍ന്ന ആഹാരവിശേഷങ്ങളും ആഹാര അറിവുകളും വിളമ്പി വായനക്കാരുടെ രസനയില്‍ രുചിയുടെ രസമുകുളങ്ങള്‍ വിരിയിക്കുന്ന സ്വാദിന്റെ പുസ്തകം. Write a review on this book!. Write Your Review about നമ്മുടെ ആധാരശിലകള്‍ ആഹാരം Other InformationThis book has been viewed by users 2117 times