Book Name in English : Nammude Rashtrapathimar
വൈജ്ഞാനിക സാഹിത്യത്തിൽ സ്വന്തമായ വ്യക്തി മുദ്രപ്പതിപ്പിച്ച ശ്രീ. ജോസ് ചന്ദനപ്പള്ളിയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ നമ്മുടെ രാഷ്ട്രപതിമാർ ഏറെ അപൂർവ്വതയുള്ളതാണ്. ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇതിനോടകം പതിനഞ്ച് രാഷ്ട്രപതിമാരാണ് പ്രഥമ പൗരൻമാരായി അവരോധിക്കപ്പെട്ടത്. ഡോ. രാജേന്ദ്രപ്രസാദിൽ തുടങ്ങി ശ്രീമതി ദ്രൗപതി മുർമുവിൽ ആ പട്ടിക എത്തി നിൽക്കുന്നു. ഇവരെ പറ്റിയുള്ള വിജ്ഞാനത്തിലേക്കും പഠനത്തിലേക്കും നമ്മെ ആവാഹിച്ചെടുക്കുവാൻ പര്യാപ്‌തമായ ഒരു ഗ്രന്ഥമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കേവലം ജീവചരിത്രമല്ല ഇതിൽ പ്രദിപാതിക്കുക. രാഷ്ട്രപതിസ്ഥാനത്തിൻ്റെ പ്രാമാണികത, അധികാരം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ കാര്യങ്ങളെല്ലാം ഇവിടെ വിഷയീഭവിക്കുന്നു. ഒരോരുത്തരുടേയും ജീവിതരേഖ, സവിശേഷതകൾ അവർ നൽകിയ നേതൃത്യത്വപരമായ സംഭാവനകളെല്ലാം വിവിധ അദ്ധ്യായങ്ങളിലൂടെ നൽകുന്നു. 2022 - ൽ തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ദ്രൗപതി മുർമുവിൻ്റെ - വരെ വിവരശേഖരണം നടത്തിയിട്ടുള്ള ഈ ഗ്രന്ഥകാരൻ്റെ അന്വേഷണ ത്വര ശ്ലാഹിക്കപ്പെടേണ്ടതുണ്ട്. അയത്നലളിതമായ ഭാഷയും സമ്യക്കായ അവതരണവും അനുവാചകനെ ആകർക്ഷിക്കുവാൻ പാരുന്നതാണ് ഇനിയും ഇത്തരത്തിലുള്ള ഈടുറ്റ ഗ്രന്ഥങ്ങൾ നമ്മുടെ ഭാഷക്ക് സംലഭ്യമാക്കുവാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നമ്മുടെ രാഷ്ട്രപതിമാരെ നിങ്ങളുടെ മുമ്പിൽ പരിചയപ്പെടുത്തുവാനായതിൽ എനിക്ക് അഭിമാനമുണ്ട് ഗ്രന്ഥത്തിന് പ്രചുരപ്രപാരം സിദ്ധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്.Write a review on this book!. Write Your Review about നമ്മുടെ രാഷ്ട്രപതിമാർ Other InformationThis book has been viewed by users 65 times