Book Name in English : Nizhalkkuthu
എവിടെനിന്നോ അലഞ്ഞെത്തിയ വീരഭദ്രന്‍ എന്ന ബാലന് അഭയംനല്‍കുകയും അവനെ മാന്ത്രിക-താന്ത്രിക വിദ്യകള്‍ പഠിപ്പിക്കുകയും ചെയ്തു എന്നതു മാത്രമായിരുന്നു വലിയകോയിക്കല്‍ നാരായണമേനോന്‍ ചെയ്ത തെറ്റി. ഗുരുവിനെ വീഴ്ത്തി നാടിനുമുകളില്‍ ഇരുണ്ട കരിമ്പടംപോലെ വീരഭദ്രന്‍ പടര്‍ന്നു. താച്ഛിക്കുന്ന സ്ത്രീകളെ ഏതു വിധേനയും പ്രാപിച്ചും എതിര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ നിഴലുകളില്‍ മാരകപ്രയോഗം നടത്തിയും അനിഷേദ്ധ്യനായി വീരഭദ്രന്‍ വിരാജിച്ചു. വീരഭദ്രന്‍റെ മാന്ത്രികശക്തിക്കും തേര്‍വാഴ്ചയ്ക്കും തടയിടാന്‍പോന്ന ഒരു രക്ഷകനുവേണ്ടി നാടുമുഴുവനും തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചു. ഒടുവില്‍ അവനെത്തി..... പക്ഷേ, വീരഭദ്രന്‍റെ അമാനുഷികശേഷിക്കു മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ അയാള്‍ക്കാകുമോ?Write a review on this book!. Write Your Review about നിഴല്‍ക്കുത്ത് Other InformationThis book has been viewed by users 669 times