Book Name in English : Pakalswapnathil Veyilu Kaayaan Vanna Oru Nari
ജലത്തിന്റെ സുതാര്യമായ പാളികളില്‍ ഒരു മത്സ്യം എഴുതുന്ന സമുദ്രത്തിന്റെ ഭൂപടംപോലെ അരൂപിയായ ഒരു പ്രപഞ്ചചൈതന്യം എവിടെയോ മറഞ്ഞുകിടക്കുന്നുണ്ട്. അതിനെ സൗകര്യപ്പെടുമെങ്കില്‍ ദൈവം എന്നു പേരിട്ടു വിളിക്കാം. വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. അതികഠിനമായ ഏകാന്തതയില്‍, പ്രതിസന്ധികളില്‍ തനിച്ചിരുന്ന് നിശ്ശബ്ദമായി നിലവിളിച്ചപ്പോഴൊക്കെ ഒരു വാക്കായോ തലോടലായോ മരണത്തിന്റെ അജയ്യതയ്ക്കുമേല്‍ നാട്ടിയ പതാകപോലെ അതെന്നെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്...
കബനി, മഴപോലെ മനുഷ്യജന്മം, നീലേശ്വരത്തിനും മെക്്‌സിക്കോയ്ക്കുമിടയില്‍ ഒരു പന്ത്, ഒരു വീട് നമ്മെ വിട്ടുപോവുകയാണ്, മധുരക്കിഴങ്ങിന്റെ രുചി, ഉച്ചയ്ക്ക് എം. ജി. റോഡില്‍ ഒരു ആലിബാബ, മലബാര്‍ വിസിലിങ് ത്രഷ്... തുടങ്ങി ജീവിതം കടന്നുപോയ വിവിധ മേഖലകളെയും പ്രദേശങ്ങളെയും കാലങ്ങളെയും ആഴത്തില്‍ സ്പര്ശിക്കുന്ന അനുഭവക്കുറിപ്പുകള്‍.Write a review on this book!. Write Your Review about പകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി Other InformationThis book has been viewed by users 2202 times