Book Name in English : Pather Dabi
ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കുള്ള വിപ്‌ളവത്തിന്റെ ചുവന്ന ചിഹ്നങ്ങള്‍ അടയാളപ്പെടുത്തുന്ന ആദ്യ കൃതിയാണ് പഥേര്‍ ദാബി . പുറത്തിറങ്ങിയ ആദ്യ ആഴ്ചതന്നെ നിരോധിക്കപ്പെട്ട നോവല്‍ . ശരത്ചന്ദ്ര ചതോപാദ്ധ്യായയുടെ മരണശേഷം നിരോധനം നീക്കിയ നോവലിന്റെ ആദ്യ മലയാള ഭാഷ്യമാണിത് . സ്വാതന്ത്ര്യമെന്നാല്‍ സമൂഹത്തിലുടനീളമുള്ള അനാചാരങ്ങള്‍ക്കെതിരെയും ഉയരേണ്ട അഗ്നിജ്വാലയാണെന്ന് പഥേര്‍ ദാബി ഓര്‍മ്മപ്പെടുത്തുന്നു . വംഗസാഹിത്യത്തിലെ വിപ്‌ളവ വിചാരങ്ങളുടെ ആദ്യാങ്കുരങ്ങള്‍ ഈ നോവലിനെ ഭാസുരമാക്കുന്നു . ബംഗാളി സാഹിത്യത്തിന്റെ സാഗരത്തില്‍ മറഞ്ഞുകിടന്ന അപൂര്‍വ്വ കൃതി . വിപ്‌ളവവും മനുഷ്യ സ്നേഹവും തമ്മിലുള്ള ബന്ധവും ആവഴിത്താരയുടെ ദീര്‍ഘവിചാരങ്ങളും ഉള്‍ക്കൊള്ളുന്ന ശരത്ചന്ദ്ര ചതോപാദ്ധ്യായയുടെ ഇന്ത്യന്‍ ക്‌ളാസ്സിക്‍ . വിവര്‍ത്തനം - ലീലാ സര്‍ക്കാര്‍Write a review on this book!. Write Your Review about പഥേര്‍ ദാബി Other InformationThis book has been viewed by users 2097 times