Book Name in English : Pataleeputrathile Yuvarajavu
ആര്യന്മാരുടെ നാടായ ഭാരതവർഷത്തിലെ രണ്ടാമത്തെ ചക്രവർത്തിയായ ബിന്ദുസാരൻ തന്റെ തലസ്ഥാനനഗരമായ പാടലീപുത്രത്തിൽ വാണരുളുന്നു. അൻപതു വർഷം മുൻപ്, അദ്ദേഹത്തിന്റെ പിതാവ് ചന്ദ്രഗുപ്തമൗര്യനാണ് ഗുരു ചാണക്യന്റെ മാർഗനിർദേശമനുസരിച്ച് ആ വിശാലസാമ്രാജ്യത്തിന് അടിത്തറ പാകിയത്. എന്നാൽ സാമ്രാജ്യത്തിന്റെ കീർത്തിയും സമ്പത്തും അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. ദുരൂഹമായ രോഗം മൂലം ചക്രവർത്തിയുടെ ആരോഗ്യം ക്ഷയിച്ചതോടെ രാജ്യത്ത് കലഹങ്ങളും കലാപങ്ങളും പ്രശ്നങ്ങളും തലപൊക്കിത്തുടങ്ങി. ചക്രവർത്തിയുടെ തൊണ്ണൂറ്റിയൊൻപത് പുത്രന്മാരിൽ ആരായിരിക്കും അനന്തരാവകാശി? ഭാരതവർഷത്തെ ഒരിക്കൽക്കൂടി നയിക്കാൻ പ്രാപ്തനായ യോദ്ധാവായി ഒരു രാജാവിന്റെ ഉദയത്തിനായി നാട് കാത്തിരിക്കുകയാണ്. ബിന്ദുസാരന്റെ അപ്രീതിക്ക് ഏറ്റവും കൂടുതൽ വിധേയനായിട്ടുള്ള യുവരാജാവ് അശോകന് തന്റെ പിതാമഹന്റെ കാലടികൾ പിന്തുടരാൻ സാധിക്കുമോ? കൊട്ടാരത്തിലെ കാര്യക്കാരൻ മാത്രമായിരുന്ന രാധാഗുപ്തൻ അതിന് പ്രേരകമാകുമോ, ഒരിക്കൽ ചക്രവർത്തിക്കും ജനങ്ങൾക്കും ചാണക്യൻ പ്രേരകമായിരുന്നതുപോലെ? ഒരു സുവർണകാലഘട്ടത്തിന്റെ അപചയവും അത്യാർത്തിയുടെയും അവ്യവസ്ഥയുടെയും ആരംഭവുമാണ് ഈ നോവലിലെ പ്രതിപാദ്യം. കൂടാതെ അനന്തരാവകാശികളുടെ നിഗൂഢതാത്പര്യങ്ങളും. അശോകന്റെ കഥയും അതിന് അൻപതു വർഷം മുൻപു നടന്ന കഥയും ഇടകലർത്തി വിധിക്കു വിധേയനായ ഒരു മനുഷ്യന്റെ സവിശേഷ ജീവിതത്തിലെ നാടകീയ സംഭവങ്ങളെ അസാധാരണമിഴിവോടെ ആഖ്യാനം ചെയ്തിരിക്കുന്നു.Write a review on this book!. Write Your Review about പാടലീപുത്രത്തിലെ യുവരാജാവ് Other InformationThis book has been viewed by users 825 times