Book Name in English : Swararaaga Sudha
ചിന്തിപ്പിക്കുന്നതിനേക്കാളേറെ എന്നെ ചിരിപ്പിക്കുകയും കരയിക്കുകയും പുളകംകൊള്ളിക്കുകയും ചെയ്ത ചില നിമിഷങ്ങള് - സ്വര്ഗ്ഗത്തില്നിന്നും പറന്നെത്തി അങ്ങോട്ടുതന്നെ പറന്നുപോയ ആ ചിത്രശലഭങ്ങള്ക്ക് പിമ്പേ വെമ്പിക്കുതിച്ച എന്റെ കലാകൗതുകത്തിന്റെ കൈവിരലുകളില് പറ്റിയ ചില വര്ണ്ണരേണുക്കളാണ് ഈ പുസ്തകത്തിലെ ഈരടികള്. സ്വരരാഗസുധയെപ്പറ്റി കവി സ്വയംചെയ്ത ഈ പ്രസ്താവന എത്ര ശരിയാണ്. ചങ്ങമ്പുഴയുടെ ഈ അന്ത്യകൃതിയിലെ ചില കവിതകളില് നിറഞ്ഞു കവിയുന്ന വികാരത്തള്ളല് അദ്ദേഹത്തിന്റെ ഇതരകൃതികളില് ഏതിനെ അപേക്ഷിച്ചും കൂടുതല് നമ്മെ ചിന്താകുലരാക്കുന്നു. ജീവിതത്തിന്റെ നാനാമുഖമായ അവസ്ഥകള് കവിതകളിലൂടെ ആവിഷ്ക്കരിക്കുന്ന ചങ്ങമ്പുഴക്കവിതകളില് ഓരോന്നിലും ചിന്താസാഗരത്തിന്റെ അഗാധത ഒതുങ്ങി നില്ക്കുന്നതായിക്കാണാം. reviewed by Anonymous
Date Added: Monday 6 Nov 2023
വ്യത്യസ്തം! ഇഷ്ടം!!
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Monday 16 Apr 2018
വ്യത്യസ്തമായ ജീവിതാനുഭവങ്ങളിൽനിന്ന് കടന്നുവന്ന ഒരുപറ്റം സ്ത്രീകളുടെ കൂട്ടായ ഒരു സൃഷ്ടി ആണ് "പെണ്ണടയാളങ്ങൾ". അവരെഴുതിയ കഥകളും, കവിതകളും, അനുഭവകുറിപ്പുകളും, യാത്രാവിവരണങ്ങളുമാണ് ഇതിൽ ഉള്ളത്. രചനകൾക്ക് മനോഹരമായ അകമ്പടിയേകിക്കൊണ്ട് അവരുടെ തന്നെ വരകളും ഉൾപ്പെടുത്തിയിരിക്കുന്നു. പി വത്സല അവതാരികയെഴുതിരിക്കുന്ന പുസ്തകത്തിൽ ബെന്യാമിൻ, കുരീപ്പുഴ Read More...
Rating:
[5 of 5 Stars!]
Write Your Review about സ്വരരാഗസുധ Other InformationThis book has been viewed by users 3549 times