വ്യത്യസ്തമായ ജീവിതാനുഭവങ്ങളിൽനിന്ന് കടന്നുവന്ന ഒരുപറ്റം സ്ത്രീകളുടെ കൂട്ടായ ഒരു സൃഷ്ടി ആണ് "പെണ്ണടയാളങ്ങൾ". അവരെഴുതിയ കഥകളും, കവിതകളും, അനുഭവകുറിപ്പുകളും, യാത്രാവിവരണങ്ങളുമാണ് ഇതിൽ ഉള്ളത്. രചനകൾക്ക് മനോഹരമായ അകമ്പടിയേകിക്കൊണ്ട് അവരുടെ തന്നെ വരകളും ഉൾപ്പെടുത്തിയിരിക്കുന്നു. പി വത്സല അവതാരികയെഴുതിരിക്കുന്ന പുസ്തകത്തിൽ ബെന്യാമിൻ, കുരീപ്പുഴ ശ്രീകുമാർ, അജോയ്കുമാർ, പി വി ഷാജികുമാർ എന്നുള്ളവരുടെ കുറിപ്പുകളുമുണ്ട്. Rating: [5 of 5 Stars!] |