Book Name in English : Prapancholpathy
പ്രപഞ്ചം നശിച്ചാല്‍ പുനര്‍ജ്ജന്മം ഉണ്ടാകുമെന്നാണ് മിക്ക ശാസ്ത്രജ്ഞന്മാരുടെയും നിഗമനം. ഭൂരിപക്ഷം സിദ്ധാന്തങ്ങളും പ്രപഞ്ചത്തിന്റെ പുനര്‍ജ്ജന്മത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാല് ഭാരതീയ തത്ത്വശാസ്ത്രം സംശയത്തിനിടകൊടുക്കാതെ പുനര്‍ജ്ജന്മത്തെപ്പറ്റി വിശദമായി പ്രസ്താവിച്ചത് ഇവിടെ ഉദ്ധരിക്കട്ടെ.
"അവ്യക്താദ്വക്ത യസര്വ്വാ പ്രഭവന്ത്യ ഹരാഗമേ
രാത്ര്യാഗമെ പ്രലിയന്തെ തത്രൈവാവ്യക്ത സംജ്ഞകെ"
ബ്രഹ്മദിനത്തിന്റെ ആരംഭത്തില്‍ സൂഷ്മപ്രകൃതിയില്‍ നിന്ന് സര്‍വചരാചര പ്രപഞ്ചങ്ങളും ഉദ്ഭവിക്കുന്നു. ബ്രഹ്മരാത്രിയുടെ ആരംഭത്തില് അവ്യക്തമെന്ന് പറയപ്പെടുന്ന സൂഷ്മപ്രകൃതിയില്‍ തന്നെ സര്വപ്രകൃതികളും ലയിച്ചിരിക്കുന്നു. ഈ ശ്ലോകത്തില്‍ അവ്യക്തമെന്ന് പറയുന്നത് ആധുനികശാസ്ത്രം പറയുന്ന വൈചിത്ര്യ ബിന്ദുവിനെപ്പറ്റിയാണെന്ന് വായനക്കാര് സമരിക്കുമല്ലോ. പ്രപഞ്ചോല്പത്തിയെപ്പറ്റി ഋഗ്വേദത്തിലെ നാസദീയ സൂത്രം വളരെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.
Write a review on this book!. Write Your Review about പ്രപഞ്ചോല്പത്തി Other InformationThis book has been viewed by users 2830 times