Book Name in English : Prethavettakkaran
പ്രേതങ്ങളെ തേടിയുള്ള യാത്രകൾ
അതിന്ദ്രീയാനുഭവങ്ങൾ
ഭീതിയുടെ കഥകൾ
പ്രേതസാന്നിധ്യംകൊണ്ട് കുപ്രസിദ്ധമായ പത്മനാഭപുരം മയ്യക്കോട്ടയിലും, അതീന്ദ്രിയസാന്നിധ്യം ആരോപിക്കപ്പെട്ട കണ്ണൂരിലെ പഞ്ചവടിയിലും രണ്ടുപേരുടെ അപമൃത്യു നടന്ന കന്യാകുമാരി ജില്ലയിലെ വീട്ടിലും രാത്രി ഒറ്റയ്ക്ക് കഴിഞ്ഞ്, ഭയം എന്ന വികാരത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് ജി. ആർ. ഇന്ദുഗോപൻ നടത്തിയ സാഹസികയാത്രകളുടെ ത്രസിപ്പിക്കുന്ന അനുഭവാഖ്യാനം. മാർത്താണ്ഡവർമ നശിപ്പിച്ച എട്ടുവീട്ടിൽ പിള്ളമാരുടെ പിന്മുറക്കാർ രണ്ടര നൂറ്റാണ്ടിനു ശേഷം, പുതിയ കാലത്തിൽനിന്ന് അതീതശക്തികളുടെ സഹായത്തോടെ നടത്തുന്ന പ്രതികാരത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവകഥ. ഒപ്പം, പ്രേതവേട്ടക്കാരൻ, പന്ത്രണ്ടാമത്തെ രാത്രി കഴിയുന്നില്ല,
ഒറ്റക്കാലുള്ള പ്രേതം, ഓഗസ്മിലെ കൈ… തുടങ്ങി ഇരുട്ടും ഭയവും ഇഴപാകുന്ന പതിനഞ്ചു കഥകൾ.
ജി. ആർ. ഇന്ദുഗോപന്റെ അനുഭവങ്ങളും കഥകളും ചേർന്ന അപൂർവ പുസ്തകം.Write a review on this book!. Write Your Review about പ്രേത വേട്ടക്കാരൻ Other InformationThis book has been viewed by users 2409 times