Book Name in English : Budhadarshanam
പെണ്‍കുട്ടികളുടെ ഇന്നത്തെ ദുരവസ്ഥയാണ് പ്രസ്തുത ലേഖനത്തിന്‍റെ അടിസ്ഥാന പ്രമേയം. ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ നിന്നുള്ള സംഭവങ്ങളാണ് ലേഖനത്തിനടിസ്ഥാനം. പെണ്‍ഭ്രൂണഹത്യ, വീടിനകത്തും പുറത്തും പെണ്‍കുട്ടികള്‍ നേരിടേണ്ടിവരുന്ന പീഡനങ്ങള്‍, ദുഷിച്ച സ്ത്രീധന വ്യവസ്ഥിതി എന്നിവയെ എഴുത്തുകാരി നിശിതമായി വിമര്‍ശിക്കുന്നു. തുല്യസമത്വം പറഞ്ഞു നടക്കുന്ന സമൂഹം സ്ത്രീയെ എന്നും രണ്ടാംകിട വ്യക്തിയായെ പരിഗണിക്കുന്നുവെന്നുള്ള യാഥാര്‍ത്ഥ്യം തുറന്നു കാണിക്കുന്നു. അതോടൊപ്പം എല്ലാ കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കുന്ന ആധുനിക സ്ത്രീയുടെ വിധേയത്വത്തെ കഠിനമായി പരിഹസിക്കുന്നു. സ്ത്രീയെന്നും കണ്ണൂനീര്‍തുള്ളിതന്നെയാണ് എന്ന് പറഞ്ഞ് ലേഖനം അവസാനിപ്പിക്കുന്നു. സമൂഹത്തിന് നേര്‍ക്കു പിടിച്ച കണ്ണാടിയാണ് തമ്പുരാട്ടിയുടെ പ്രസ്തുത ലേഖനം.Write a review on this book!. Write Your Review about ബുധദര്‍ശനം Other InformationThis book has been viewed by users 2382 times