Book Name in English : Manjil Oruval
“നിർമ്മലയുടെ നോവലിൽ ഉടനീളം രോഗസംഹാരിയായി പ്രവർത്തിക്കുന്നത് ഭാരമില്ലാത്ത ആത്മഭാഷയാണ്. സ്വയം സംസാരിക്കാനറിയുന്നവൾക്ക് സ്വന്തം മുറിവുണക്കാനുമാകും എന്നാവാം നിർമല നമ്മോടു പറയുന്നത്. അതാണ് ഈ നോവലിന്റെ ഫെമിനിസ്റ്റ് കാതൽ. ഇലയിലോ പൂവിലോ കണ്ടെന്നു വരില്ല, പക്ഷെ അതു തന്നെയാണ് ഈ ആഖ്യാനത്തിന്റെ തായ്ത്തടി.“
- ജെ. ദേവിക
“ആധുനിക സൈക്കോ ഓങ്കോളജിയും ദുഃഖത്തിന്റെ അഞ്ചു പടവുകളുമൊക്കെ ശാസ്ത്രവസ്തുതകളുടെ ഗരിമ ഒട്ടും ചോർന്നു പോകാതെ ആവിഷ്കരിച്ച ഈ മികച്ച നോവൽ, സാഹിത്യമേന്മയിലും ലാവണ്യ സങ്കല്‌പങ്ങൾ നിറഞ്ഞു തുളുമ്പുന്ന രചനാവൈഭവത്തിലും മുൻനിരയിൽ തന്നെ. മലയാള നോവൽ സാഹിത്യത്തിലെ കാമ്പുള്ള ആതുരാഖ്യാനമാണ് മഞ്ഞിൽ ഒരുവൾ.“
- ഡോ. എം.വി. പിള്ള Write a review on this book!. Write Your Review about മഞ്ഞില്‍ ഒരുവള്‍ Other InformationThis book has been viewed by users 2066 times