Book Name in English : Maram
കല്ലായിപ്പുഴയുടെ തീരത്ത് മരത്തടികളുടെ ചൂരിൽ മയങ്ങുകയും ഈർച്ചവാളുകളുടെ നിലവിളിയിൽ ഉണരുകയും ചെയ്യുന്ന മനുഷ്യർക്കിടയിൽ ചമയങ്ങളും ദീപപ്രഭയുമില്ലാതെ അരങ്ങേറുന്ന ഒരു നാടകമാണ് എൻ.പി. മുഹമ്മദിന്റെ മരം. ഇബ്രായിന്റെ ഭാര്യയായിരുന്ന ആമിന, അയാളുടെ മരണശേഷം കാദർ മുതലാളിയുടെ ഭാര്യയായി. പക്ഷേ, ഒരു ദിവസം ഇബ്രായിൻ തിരിയെ വന്നു! ഒരു സ്ത്രീക്ക് രണ്ടണ്ടു ഭർത്താക്കൻമാർ!! മുസ്‌ലിം സമുദായത്തിന് ചിന്തിക്കാൻപോലും സാധ്യമല്ല, അത്. സമുദായം കാലവർഷസാഗരമായി ഇളകിമറിഞ്ഞു. കല്ലായിപ്പുഴ പുളഞ്ഞു. ഈർച്ചമില്ലുകൾ അലറിവിളിച്ചു. അസ്വസ്ഥതയുടെ ചുഴലിക്കാറ്റിൽ ജീവിതങ്ങൾ കടപുഴകി. ഇതിനെല്ലാമിടയിൽ, മനസ്സെന്ന തടവറയ്ക്കുള്ളിൽ മോചനം ദാഹിച്ചു പിടയുകയാണ് ആമിന. ജീവിതത്തിന്റെ ആഴങ്ങളിൽ മുങ്ങിത്തപ്പി വിധിയെന്ന പ്രഹേളികയുടെ മൂലകങ്ങൾ തേടുകയാണ് ഇവിടെ എൻ.പി.Write a review on this book!. Write Your Review about മരം Other InformationThis book has been viewed by users 303 times