Book Name in English : Mahabharatha Vicharangal
മഹർഷിയായ വേദവ്യാസന്റെ ഭാവനാപ്രപഞ്ചമാണ് ‘മഹാഭാരതം’. പ്രപഞ്ചത്തിലുള്ളതെല്ലാം അതിൽ പല രൂപത്തിലും ഭാവത്തിലും പറയപ്പെട്ടിട്ടുണ്ട് എന്നും അതിലില്ലാത്തതൊന്നും പ്രപഞ്ചത്തിലും കാണാൻ കഴിയില്ല എന്നുമുള്ള പ്രശസ്തിവാക്യംകൂടി വ്യാസൻ പറഞ്ഞതായി പറയപ്പെടുന്നുണ്ട്. പ്രപഞ്ചവൈവിധ്യം മാത്രമല്ല, മനുഷ്യന്റെ ആന്തരികപ്രപഞ്ചവൈവിധ്യത്തിന്റെ സമഗ്രതയും മഹാഭാരതത്തിൽ കാണാൻ കഴിയുമെന്ന കാര്യം മഹാഭാരതം ശ്രദ്ധാപൂർവം വായിക്കുന്നവർക്ക് അറിയാൻ കഴിയും. കണ്ടു കഴിഞ്ഞതും കണ്ടുകൊണ്ടിരിക്കുന്നതും കാണാവുന്നതും കാണേണ്ടതും മഹാഭാരതത്തിലുണ്ട്. ദാർശനിക വൈവിധ്യങ്ങളും ജീവിതവൈവിധ്യങ്ങളും വിസ്മയ
കരമായി അതിൽ സമന്വയിച്ചിരിക്കുന്നു.
രണ്ടാം പ്രപഞ്ചസൃഷ്ടിയെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്ഥലകാലാതീതമായ അനുഭൂതികളുടെ ആഖ്യാനമായ
മഹാഭാരതത്തിന്റെ ആസ്വാദനാനുഭവങ്ങൾ.
അവതാരിക: ശ്രീകാന്ത് കോട്ടക്കൽWrite a review on this book!. Write Your Review about മഹാഭാരത വിചാരങ്ങൾ Other InformationThis book has been viewed by users 2135 times